ന്യൂഡൽഹി: ഗൂഗിൾ പേ ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഇന്ത്യയിലാണ് ഈ പ്രശ്നം പൊതുവായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയതായി ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയിട്ട് പരാജയപ്പെട്ടവരാണ് ആദ്യം പരാതിയുമായി എത്തിയത്. ഗൂഗിൾ പേ നേരത്തേ ഇൻസ്റ്റാൾ ചെയ്തവർക്ക് പ്രശ്നമില്ല. പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ പേ കാണാതായതുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ ഭാഗത്തുനിന്ന് വിശദീകരണം ഒന്നും വന്നിട്ടില്ല. മൊബൈൽ ആപ്പുകളിൽ മാത്രമാണ് പ്രശ്നമെന്നും വെബ്സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്യുന്നതിന് പ്രശ്നമൊന്നും ഇല്ലെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും പ്ളേ സ്റ്റോറിന്റെ ലിങ്കിൽ പോയി നോക്കിയാൽ നിലവിൽ രാജ്യത്ത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.