pandit

ന്യൂഡൽഹി:ലോകപ്രശസ്ത ഇന്ത്യൻ സംഗീതജ്ഞനും ഹിന്ദുസ്ഥാനി സംഗീത ഇതിഹാസവുമായ പണ്ഡിറ്റ് ജസ്‌രാജ് (90) ഓർമ്മയായി. യു.എസിലെ ന്യൂജഴ്സിയിൽ ഹൃദയസ്‌തംഭനത്തെ തുടർന്ന് ഇന്ത്യൻ സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നായിരുന്നു അന്ത്യം. പ്രശസ്ത ഹിന്ദി സിനിമാ സംവിധായകനായിരുന്ന വി.ശാന്താറാമിന്റെ മകൾ മാധുരയാണ് ഭാര്യ. അന്ത്യനിമിഷങ്ങളിൽ അവർ അടുത്തുണ്ടായിരുന്നു. ഭൗതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കും.

ഹിന്ദുസ്ഥാനി സംഗീതജ്ഞയും നർത്തകിയും മിനി സ്ക്രീൻ നടിയും നിർമ്മാതാവുമായ ദുർഗാ ജസ്‌രാജ് മകളും ബോളിവുഡ് സംഗീത സംവിധായകൻ സാരംഗ് ദേവ് പണ്ഡിറ്റ് മകനുമാണ്. സംഗീതജ്ഞരായ പണ്ഡിറ്റ് മണിറാം, പണ്ഡിറ്റ് പ്രതാപ് നാരായൺ, നടിയും ഗായികയുമായ സുലക്‌‌ഷണ പണ്ഡിറ്റ്, നടി വിജേതാ പണ്ഡിറ്റ് എന്നിവർ സഹോദരങ്ങളാണ്. പ്രശസ്‌ത സംഗീത ജോഡികളായ ജതിൻ പണ്ഡിറ്റ്, ജിതിൻ പണ്ഡിറ്റ് എന്നിവർ സഹോദര പുത്രൻമാരാണ്.

ഇന്ത്യയിലും വിദേശത്തും വൻശിഷ്യസമ്പത്തും ആരാധകരുമുള്ള അതുല്യ പ്രതിഭയുടെ എട്ട് ദശകം നീണ്ട സംഗീത സപര്യയ്‌ക്കാണ് തിരശ്ശീല വീണത്.

ആ അഭൗമ സംഗീതത്തോടുള്ള ആദരവായി

2019ൽ അന്താരാഷ്‌ട്ര അസ്‌ട്രോണമിക്കൽ യൂണിയൻ 2006ൽ ചൊവ്വ, വ്യാഴം ഗ്രഹങ്ങൾക്കിടയിൽ കണ്ടെത്തിയ ചെറു ഗ്രഹത്തിന് 'പണ്ഡിറ്റ് ജസ്‌രാജ്' എന്ന് പേരിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സംസ്‌കാരിക രംഗത്ത് വലിയ വിടവാണ് സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

1930ൽ ഹരിയാനയിലെ ഹിസാറിൽ ഇടത്തരം ബ്രാഹ‌്‌മണ കുടുംബത്തിൽ ഗായകനായ പണ്ഡിറ്റ് മൊയ്‌ത്‌റാമിന്റെ മകനായാണ് ജനനം. പിതാവും സഹോദരൻ മണിറാമുമായിരുന്നു ഗുരുക്കൻമാർ.

തബലയിലായിരുന്നു കലാവാസന മൊട്ടിട്ടത്. ക്രമേണ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് മാറി. ആദ്യ പാട്ടുകച്ചേരി അരങ്ങേറിയത് 22ാം വയസിൽ നേപ്പാൾ രാജാവ് ത്രിഭുവൻ ബീർ ബിക്രം ഷായുടെ സദസിൽ. രാജാവ് 5000 സ്വ‌ർണ നാണയങ്ങളാണ് സംഭാവന നൽകിയത്. പരമ്പരാഗത മേവതി ഘരാനയിൽ ഖയാലുകൾക്കായി രൂപപ്പെടുത്തിയ ലളിതവും ആസ്വാദ്യകരവുമായ തുംമ്രി ശൈലികളും മറ്റുമാണ് ശ്രദ്ധേയനാക്കിയത്.

വേദിയിൽ ഗായകനും ഗായികയും ഒരേസമയം രണ്ടു രാഗങ്ങൾ ആലപിക്കുന്ന ജുഗൽബന്ദി ഇന്ത്യൻ സംഗീതലോകത്തിന് അദ്ദേഹം നൽകിയ സംഭാവനയാണ്. സിനിമകൾക്കായി അർദ്ധ ക്ളാസിക്കൽ പാട്ടുകളും പാടി.

മൊസാർട്ട്, ബിഥോവൻ, തെനോർ ലൂസിയാനോ പാവർ തുടങ്ങിയ പ്രതിഭകൾക്കൊപ്പം വേദി പങ്കിട്ടു. മലയാളിയായ രമേശ് നാരായണനും ഇന്ത്യയിലെ പ്രമുഖ ഗായകരായ സാധനാ സർഗം, അനുരാധ പൗദ്‌വാൾ, കലാ രാംനാഥ്, തൃപ്‌തി മുഖർജി, സുമൻ ഘോഷ് എന്നിവരും ഉൾപ്പെടെ പ്രശസ്തരുടെ വലിയൊരു ശിഷ്യസമ്പത്തുണ്ട്.

ധ്യാ​ന​സ​മാ​ന​മാ​യ​ ​സം​ഗീ​തം

പി.​ ​ര​വി​കു​മാർ

ഹി​ന്ദു​സ്ഥാ​നി​ ​സം​ഗീ​ത​ത്തി​ലെ​ ​'​ഗ്വാ​ളി​യ​ർ​ ​ഘ​രാ​ന​'​ ​എ​ന്ന​ ​മ​ഹ​ത്താ​യ​ ​പാ​ര​മ്പ​ര്യ​ ​ശൈ​ലി​ക്ക് ​തി​ള​ക്ക​മേ​കി​യ​ ​മ​ഹാ​പ്ര​തി​ഭ​യാ​ണ് ​പ​ണ്ഡി​റ്റ് ​ജ​സ്‌​രാ​ജ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​'​ഖ​യാ​ൽ​'​ ​സം​ഗീ​ത​വ​ഴി​ ​സ​മ​ന്വ​യ​ത്തി​ന്റെ​ ​പാ​ത​യാ​ണ് ​സ്വീ​ക​രി​ച്ച​ത്.​ ​സ്ഥാ​യി​യും​ ​അ​ന്ത​ര​വും​ ​വി​സ്‌​ത​രി​ക്കു​മ്പോ​ൾ​ ​ഗ്വാ​ളി​യ​ർ​ ​ഘ​രാ​ന​യാ​ണ് ​പി​ന്തു​ട​രു​ന്ന​ത്.​ ​താ​നു​ക​ളും​ ​ബോ​ൽ​താ​നു​ക​ളും​ ​ജ​സ്‌​രാ​ജ് ​'​ഗാ​യ​കി​'​ ​രീ​തി​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​സ​ർ​ഗ​വും​ ​സ്വ​ര​പ്ര​സ്‌​താ​ര​വും​ ​വി​സ്‌​ത​രി​ക്കു​മ്പോ​ൾ​ ​മ​ഹാ​നാ​യ​ ​ബ​ഡേ​ ​ഗു​ലാം​ ​അ​ലി​ഖാ​നെ​ ​ഓ​ർ​മ്മി​ച്ചു​പോ​കും.​ ​ജ​സ്‌​രാ​ജ് ​ഭ​ക്തി​ഗീ​ത​ങ്ങ​ൾ​ ​ആ​ല​പി​ക്കു​മ്പോ​ൾ​ ​അ​തി​ൽ​ ​ഓം​കാ​ർ​ ​ഠാ​ക്കൂ​ർ​ ​നാ​ഥ് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.
നാ​ഗ​ദ്ധ്വ​നി​ ​കാ​ന​ഡ,​​​ ​ന​ട് ​നാ​രാ​യ​ൺ,​​​ ​ഖ​മാ​സ് ​ബ​ഹാ​ർ​ ​തു​ട​ങ്ങി​യ​ ​രാ​ഗ​ങ്ങ​ളു​ടെ​ ​ആ​ലാ​പ​നം​ ​ജ​സ്‌​രാ​ജി​ന്റെ​ ​ത​ന​താ​യ​ ​ഒ​ഴു​ക്കും​ ​മാ​ധു​ര്യ​വും​ ​ആ​ർ​ന്ന​വ​യാ​ണ്.​ ​ബി​ഹാ​ഗ്,​​​ ​അ​ഠാ​ണ,​​​ ​ദേ​ശ്,​​​ ​ആ​ഹി​ർ​ ​ഭൈ​ര​വ് ​തു​ട​ങ്ങി​യ​ ​പ്ര​ഭാ​ത​ ​രാ​ഗ​ങ്ങ​ളി​ലൂ​ടെ​ ​ജ​സ്‌​രാ​ജ് ​ആ​സ്വാ​ദ​ക​രെ​ ​അ​വ​ര​റി​യാ​തെ​ ​നി​ർ​മ്മ​ല​മാ​യ​ ​ധ്യാ​ന​സ​മാ​ന​മാ​യ​ ​അ​നു​ഭൂ​തി​യി​ലേ​ക്കാ​ണ് ​ന​യി​ക്കു​ക.​ ​ശൃം​ഗാ​ര​പ്ര​ധാ​ന​മാ​യ​ ​രാ​ഗ​ങ്ങ​ളി​ലും​ ​ജ​സ്‌​രാ​ജി​നെ​ ​വെ​ല്ലു​ന്ന​വ​ർ​ ​വി​ര​ള​മാ​ണ്.​ ​രാ​ധാ​കൃ​ഷ്ണ​ ​പ്രേ​മ​ത്തെ​ ​പ​റ്റി​യു​ള്ള​ ​ഹ​വേ​ലി​ക​ൾ​ക്ക് ​ജീ​വ​ൻ​ ​പ​ക​ർ​ന്ന് ​ജ​ന​പ്രീ​തി​ ​നേ​ടി​ക്കൊ​ടു​ത്ത​ത് ​ജ​സ്‌​രാ​ജാ​ണ്.​ ​ആ​ദി​ബ​സ​ന്തി​ലു​ള്ള​ ​'​ബാ​ല് ​ഗോ​പാ​ല് ​ഗു​ലാ​ല് ​ഹ​മാ​രേ...​'​എ​ന്ന​ ​ഹ​വേ​ലി​ ​ജ​സ്‌​രാ​ജി​ന് ​ഏ​റെ​ ​പ്രി​യ​ങ്ക​ര​മാ​യി​രു​ന്നു.​ ​വാ​ക്കു​ക​ളു​ടെ​ ​അ​‌​ർ​ത്ഥ​ത്തി​നും​ ​ധ്വ​നി​ക്കും​ ​വ​ള​രെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​യു​ള്ള​ ​ആ​ലാ​പ​നം​ ​അ​ദ്ദേ​ഹ​ത്തെ​ ​മ​റ്റ് ​പ​ല​രി​ൽ​ ​നി​ന്നും​ ​വ്യ​ത്യ​സ്ത​നാ​ക്കി​യി​രു​ന്നു.