swapna-suresh

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയെ ഇ.ഡി ചോദ്യംചെയ്ത ശേഷം ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്കു നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനാൽ ആശുപത്രിയിൽ കാണിക്കാൻ നിർദേശിച്ചു. തുടർന്ന് ഇ.സി.ജി എടുത്തു പരിശോധിച്ചെങ്കിലും കാര്യമായ വ്യതിയാനം കണ്ടില്ല. സ്വപ്‌നയുടെ പിതാവ് ഹൃദ്രോഗത്തെത്തുടർന്നാണ് മരിച്ചത്. ഇക്കാര്യം സ്വപ്ന പറഞ്ഞതിനെത്തുടർന്ന് ഇവർക്ക് ആവശ്യമായ മെഡിക്കൽ സഹായം ലഭ്യമാക്കണമെന്ന് കോടതി ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി.