pic

പത്തനംതിട്ട: നിരണത്ത് അമ്മായിഅമ്മയെ മരുമകൾ കുത്തികൊലപ്പെടുത്തി. കൊമ്പൻക്കേരി സ്വദേശി അന്നമ്മ(60)യാണ് മരിച്ചത്.സംഭവത്തെ തുടർന്ന് മരുമകൾ ലിൻസി(24)യെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് ലിൻസി അന്നമ്മയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. തുടർന്ന് സംഭവ സ്ഥലത്ത് വച്ചു തന്നെ ഇവർ മരണപ്പെടുകയായിരുന്നു. ലിൻസിക്ക് ചെറിയ മാനസിക പ്രശ്നങ്ങളുണ്ടെന്നും പറയപ്പെടുന്നു. നേരത്തെയും അന്നമ്മയും ലിൻസിയും തമ്മിൽ വഴക്കുണ്ടായിരുന്നതായി അയൽ വാസികൾ പറയുന്നു. മൃതദേഹം കൊല്ലതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.