
ഉറക്കക്കുറവ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഒരു വ്യക്തി ദിവസവും നിർബന്ധമായും ഏഴ് മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. എല്ലാവർക്കും ഒരേ തരത്തിലുള്ള പ്രശ്നങ്ങൾ ആവണമെന്നില്ല ഉറക്കക്കുറവിന് കാരണമാകുന്നത്. കുടുംബത്തിലേയും ജോലിസ്ഥലത്തേയും സമ്മർദ്ദങ്ങൾ ഇൻസോമ്‌നിയ എന്ന രോഗാവസ്ഥയിലേക്ക് എത്തിച്ചേക്കാം. അടുത്തതാണ് നൊക്‌റ്റുരിയ എന്ന രോഗാവസ്ഥ. ഇടയ്ക്കിടെ ടോയ്‌ലെറ്റിൽ പോകാൻ തോന്നുന്ന ഈ രോഗം നല്ല ഉറക്കം സാദ്ധ്യമാക്കില്ല.
സാധാരണയായി 60 കഴിഞ്ഞവരിലാണ് ഈ അസുഖം അധികമായും കണ്ടുവരുന്നത്. മറ്രൊരു പ്രശ്നമാണ് സ്ലീപ് അപ്‌നിയ. ഉറക്കത്തിൽ നിന്നും പെട്ടെന്ന് ഉണരുകയും പിന്നീട് ഉറക്കം സാദ്ധ്യമല്ലാത്തതുമായ അവസ്ഥ. ഈ രോഗികൾക്ക് ഉറങ്ങുമ്പോൾ ശ്വസനം ബുദ്ധിമുട്ടാവുകയും അതിനാൽ കൂർക്കം വലിക്കുകയും ചെയ്യും. സ്റ്റെറോയിഡുകളുടെ ഉപയോഗം, ഡിമെൻഷ്യ, വേദനകൾ, ചില ജീവിതശൈലികൾ തുടങ്ങിയവയും ഉറക്കക്കുറവിന് കാരണമായേക്കാം.