-killed

കാസർകോട്: കുമ്പള നായിക്കാപ്പില്‍ യുവാവിനെ വെട്ടിക്കൊന്നു. ഹരീഷ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. വെട്ടേറ്റ് റോഡില്‍ വീണ് കിടക്കുകയായിരുന്ന യുവാവിനെ വഴിയാത്രക്കാർ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചു.

ഹരീഷിന്‍റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. തലയ്‌ക്കേറ്റ വെട്ടാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യമായിരിക്കാം കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.