വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ. രാജ്യത്തിന് ഇതുവരെ ലഭിച്ചതിൽവച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്നാണ് വിമർശനം.
യു.എസ് ഡെമോക്രാറ്റിക് കൺവെൻഷനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ട്രംപിനെതിരെയുള്ള നിലപാട് മിഷേൽ വ്യക്തമാക്കിയത്.
മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണ് ട്രംപ്. വ്യക്തമായി പറഞ്ഞാൽ നമ്മുടെ രാജ്യത്തിന് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ് അയാൾ - മിഷേൽ പറഞ്ഞു.
രാജ്യത്തിന്റെ പൊതുനന്മയെ കരുതി നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മിഷേൽ വ്യക്തമാക്കി.