ias

തമിഴ്നാട്: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സല്യൂട്ട് ചെയ്ത് കളക്ടർ. ഈ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. രാജ്യം 74ാമത് സ്വതന്ത്ര്യദിന ആഘോഷിച്ച വേളയിൽ ഹൃദയസ്പർശിയായ ഒരു സംഭവമാണ് തമിഴ്നാട്ടിലെ തിരുവണ്ണാമലയിലുണ്ടായത്. തിരുവണ്ണാമല ജില്ലാകളക്ടർ കന്ദസാമി ഐ എ എസ് വനിതാ പൊലീസിനെ സല്യൂട്ട് ചെയ്യുന്നതാണ് ദൃശ്യത്തിൽ.

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം ചുമന്നാണ് ഈ പൊലീസുകാരി ധീരതകാട്ടിയത്. മരിച്ചയാളുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കൾപോലും മൃതദേഹത്തിനടുത്ത് വരാൻ വിസമ്മതിച്ചിരുന്നു. ഈ ധെെര്യത്തിനാണ് പൊലീസുകാരിയെ കളക്ടർ പ്രശംസിച്ചത്. ചടങ്ങിൽ ഡയസിൽ പൊലീസുകാരിയെ നിറുത്തിയാണ് കളക്ടർ അഭിവാദ്യം ചെയ്തത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഫേസ്ബുക്കിൽ വീഡിയോദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.