അയ്യപ്പനും കോശിയും ചിത്രത്തിനു ശേഷം ബിജുമേനോന്റെ പുതിയ ചിത്രമായ 'തലയുണ്ട് ഉടലില്ല' യുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. എസ് ഐ സോമന്‍ നാടാര്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന്റെ വരവ്. ബിജുമേനോൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.
"നിങ്ങൾ എല്ലാരും സുഖമായിരിക്കുന്നു എന്ന് കരുതട്ടെ ...
സുഗീതിന്റെ അടുത്ത ചിത്രം- കോവിഡ് കാലം കഴിയുന്നതോടെ ചിത്രീകരണം തുടങ്ങും.
എല്ലാ പ്രാർത്ഥനകളോടും കൂടി ..സബ് ഇൻസ്‌പെക്ടർ സോമൻ നാടാർ"-ബിജു മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
നിഷാദ് കോയയും അജീഷ് ഒ കെയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ദിലീപ് പൊന്നപ്പന്‍, പ്രേം രാധാകൃഷ്ണന്‍ ടീം ആണ് തിരക്കഥ. ഫൈസല്‍ അലിയാണ് ക്യാമറ. കുറ്റാന്വേഷണ സ്വഭാവമുള്ള ചിത്രമാണെന്നാണ് സൂചന.