കാന്‍സറിനോട് പൊരുതുന്ന നന്ദു മഹാദേവയെ സോഷ്യൽ മീഡിയയിലൂടെ സുപരിചിതമാണ് മിക്കവർക്കും. തന്റെ അതിജീവന കഥ സോഷ്യല്‍ മീഡിയയിലെ സഹൃദയര്‍ക്കു മുന്നിലെത്തിച്ചും, മറ്റുള്ളവര്‍ക്കായി സഹായമഭ്യര്‍ത്ഥിച്ചും നിറഞ്ഞു നിന്നിട്ടുള്ള നന്ദുവിനെക്കുറിച്ച് പറയാനേറെയാണ്.
എന്നാൽ ഇപ്പോഴിതാ നന്ദു ആദ്യമായി നിവൃത്തിയില്ലാതെ സുമനസുകള്‍ക്കു മുന്നില്‍ കൈനീട്ടുകയാണ്. ചികിൽസയ്ക്ക് വരുന്ന വലിയ ചെലവ് താങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും കഴിയും വിധം സഹായിക്കണമെന്നും നന്ദു ഫേസ്ബുക്കിലൂടെ അപേക്ഷിക്കുന്നു. ഇതിനോടകം വീടും സ്ഥലവും എല്ലാം പണയത്തിലാണെന്നും മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് വീഡിയോ ചെയ്യുന്നതെന്നും നന്ദു പറയുന്നു.
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് ചിങ്ങം ഒന്നാണ്..
ഈ പുതുവത്സരത്തിൽ കൈനീട്ടമായി ചങ്കുകളോട് ഞാൻ ചോദിക്കുന്നത് എന്റെ ജീവൻ തന്നെയാണ്..!
നിങ്ങൾക്കറിയാമല്ലോ കഴിഞ്ഞ 4 വർഷമായി ഞാൻ ഭാരിച്ച ചിലവുള്ള ചികിത്സയുടെ ലോകത്താണ്..!
ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സിൽ..
ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു..
ഇനി എനിക്കറിയില്ല..
ഒരിഞ്ചു പോലും മുന്നോട്ട് പോകാനും കഴിയില്ല..!
ഇപ്പോഴും പുതിയൊരു കീമോ എടുത്തുകൊണ്ടിരിക്കുകയാണ്..
സത്യത്തിൽ എനിക്ക് കീമോയാണ് കീമോയാണ് എന്നു കേട്ടു കേട്ടു നിങ്ങളൊക്കെ മടുത്തിട്ടുണ്ടാകും..
അപ്പോൾ അത് നേരിടുന്ന എന്റെ അവസ്ഥ ഒന്നോർത്തു നോക്കൂ..
പക്ഷെ എത്രയൊക്കെ വേദന അനുഭവിച്ചാലും ഇനിയും എത്ര കീമോയും സർജറിയും ചെയ്യേണ്ടി വന്നാലും ജീവിതത്തിലേക്ക് തിരികെ വരുന്നത് വരെ തളർന്നു എന്നൊരു വാക്ക് എന്റെ നാവിൽ നിന്ന് വരില്ല..!!
ഈ നിമിഷം വരെ കഴിയുമ്പോലെ സഹജീവികളെയൊക്കെ സഹായിക്കാൻ മാത്രേ ഞാൻ ശ്രമിച്ചിട്ടുള്ളൂ അതുകൊണ്ട് തന്നെ ഇപ്പോൾ എനിക്കൊരു സഹായം ആവശ്യമായി വന്നപ്പോൾ എന്റെ ചങ്കുകളോട് പൂർണ്ണ മനസ്സോടെ സഹായം ചോദിക്കുകയാണ്...
നിങ്ങളെന്നെ കൈവിടില്ലെന്ന് എനിക്കറിയാം..
കൂടെയുണ്ട് എന്ന നിങ്ങളുടെ വാക്കാണ് എന്റെ ഊർജ്ജം..
സ്നേഹപൂർവ്വം നന്ദു മഹാദേവ
ബാങ്ക് വിവരങ്ങൾ ചുവടെ കൊടുക്കുന്നു..
Name : Nandu
Bank : SBI
Branch: Kazhakkuttom
Acc no: 38216268736
IFSC : SBIN0070445
Google pay : 9995105410
പരമാവധി ഷെയർ ചെയ്യുമോ ചങ്കുകളേ 🙏
വിളിക്കുന്ന പ്രിയപ്പെട്ടവർ ക്ഷമിക്കുക..
കീമോ നടക്കുകയാണ്..