dog

മൃഗങ്ങളെ പലപ്പോഴായി നമ്മൾ പറ്റിക്കാറുണ്ട്. പണ്ട് കരടി ഉപദ്രവിക്കാൻ വന്നപ്പോൾ മരിച്ചത് പോലെകിടന്ന് അഭിനയിച്ചിട്ടുള്ള കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും അഭിനയിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാനിലെ മിയോ ഹാഷിമോട്ടോ എന്ന ശില്പിയുടെ വളർത്തുനായയായ സുകി - കുൻ. ശില്പിയുടെ പണിശാലയിലാണ് മനുഷ്യരെ പോലും തോൽപ്പിക്കുന്ന തരത്തിലുള്ള നായയുടെ അഭിനയം.

ശിൽപി ഉണ്ടാക്കിയ മരപ്പാവകൾക്കിടയിൽ അവർക്കൊപ്പം അനങ്ങാതെ ഒരു പ്രതിമപ്പോലെ ഇരുന്ന് മറ്റുള്ളവരെ പറ്റിക്കുകയാണ് സുകി - കുൻ. പ്രതിമപ്പോലെ ഇരിക്കുന്ന ഈ നായയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഓഗസ്റ്റ് 8ന് സോഷ്യൽ മീഡിയയിൽ 30 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് “ഇത് വീണ്ടും ഒരു ശില്പമായി മാറിയിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ്. മരപ്പാവകൾ നിറഞ്ഞിരിക്കുന്ന ഒരു മുറിയിലൂടെയാണ് വീ‌ഡിയോ ആരംഭിക്കുന്നത്. നിരവധി മൃഗങ്ങളുടെ പ്രതിമകൾ വീഡിയോയിൽ കാണാം. എന്നാൽ, ഈ മരപ്പാവകൾക്കിടയിൽ നിന്നും ജീവനുള്ള സുകി - കുനിനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും വീഡിയോയിൽ പറയുന്നു.