manacaud

തിരുവനന്തപുരം: ലോകമെങ്ങും കൊവിഡ് ചികിത്സയിൽ നേഴ്‌സുമാർ വാഴ്‌ത്തപ്പെടുമ്പോൾ അതിൽ നല്ലൊരു പങ്കും മലയാളികളായ നഴ്‌സുമാരാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. ഇത്തരത്തിൽ നഴ്‌സുമാരിലൂടെയുള‌ള കൊച്ചു കേരളത്തിന്റെ നേട്ടം എ.കെ.ആന്റണി എന്ന കൊച്ചു മനുഷ്യന്റെ കൂടി നേട്ടമാണെന്നു മണക്കാട് സുരേഷ് ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു.

മണക്കാട് സുരേഷിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് താഴെ വായിക്കാം.

ലോകകേരള മാലാഖമാരും AKഎന്ന രണ്ട് അതുല്ല്യാക്ഷരങ്ങളും.

മരുന്നിന് പകരം മരുന്നായി ലോകത്ത് കോവിഡിന് നൽകി കൊണ്ടിരിക്കുന്നത് Placebo ആണ്.( മരുന്നില്ലാതിരിക്കുന്ന സാഹചര്യത്തിൽ രോഗിയുടെ തൃപ്തിക്ക് വേണ്ടി നല്കുന്ന മരുന്നെന്ന ഔക്ഷധം) എന്നാൽ ലോകകോവിഡു രോഗികളുടെ ജീവൻ രക്ഷിക്കുന്നത് മലാഖമാർ എന്ന് നാം വിളിക്കുന്ന നഴ്‌സുമാരുടെ സാന്ത്വന പരിചരണമാണ്.കഴിഞ്ഞ ആഴ്ച മുതൽ പരിശോധനക്കുള്ള സ്രവം എടുക്കുന്ന ജോലി പോലും നേഴ്സുമാരുടെ ചുമലിലായി. നഴ്സുമാർ ലോകത്ത് വാഴ്ത്തപ്പെടുമ്പോൾ ഓരോ മലയാളിക്കും അങ്ങേയറ്റം അഭിമാനിക്കാം. കാരണം ലോകരാജ്യങ്ങളിലെ മാലഖമാരിൽ ഒന്നാം സ്ഥാനത്ത് മലയാളികളാണ്.

ഏതു ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങളുടെ കണക്ക് പരിശോധിച്ചാലും കുടിയേറ്റ നഴ്സുമാരുടെ (ഇൻഡ്യൻ ) കേരള ശതമാനം മറ്റു രാജ്യങ്ങളുടെ ശതമാനത്തെ അപേക്ഷിച്ചു ഉയർന്നു നില്ക്കുന്നു ,വ്യക്തമായ കണക്കുകളോടെ!!! ഇതെങ്ങനെ ഉണ്ടായി?? ഈ നേട്ടം രാജ്യത്തിന്റെ നേട്ടമാണെന്ന് പറയുമ്പോൾ എല്ലാ അർത്ഥത്തിലും അത് കൊച്ചു കേരളത്തിന്റെ വലിയ നേട്ടമാണ്. കൊച്ചു കേരളത്തിന്റെ നേട്ടം ഒരു കൊച്ചു മനുഷ്യന്റെ കൂടി നേട്ടമാണ്!! 2001 മുതൽ 2004 വരെ കേരളത്തിൻ്റെ മുഖ്യമന്ത്രി പദമലങ്കരിച്ച AK ആൻറണി എന്ന മനുഷ്യസ്നേഹിയാണ് യഥാർത്ഥത്തിൽ ഇന്ന് ലോകത്ത് കോവിഡ് 19- നെ സ്വന്തം സമഗ്ര സംഭാവന കൊണ്ട് പരോക്ഷയമായി തുരത്തുന്നത്. പരോക്ഷസംഭാവനകളുടെ പ്രത്യക്ഷ രൂപമാണ് കേരള നഴ്സിംഗ് സ്വശ്രയ വിദ്യാഭ്യാസ രംഗം. ഈ രംഗത്ത് ഈ കൊച്ചു മനുഷ്യൻ സ്ഥാപിച്ച മഹാശിലകളാണ് ഈ മാലാഖമാരുടെ ഇരിപ്പിടങ്ങൾക്ക് ആധാരം.AK യുടെ സമഗ്രവും അദ്ഭുതകരവും പ്രബോധനപരവും ദൈവത്തിന്റെ ഉൾവിളി നിറഞ്ഞതുമായ ഈ മുന്നറിവിലധിഷ്ടിതമായ സംഭാവനക്ക് നാമോരുത്തതും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.