swapnasuresh

കൊച്ചി: സ്വർണക്കടത്തിൽ ഉന്നതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നതിന് സൂചന ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പങ്ക് വിദമായി അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. സ്വപ്നയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ലൈഫ് മിഷൻ കരാറുകാരനോട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കാണാൻ കോൺസൽ ജനറൽ ആവശ്യപ്പെട്ടതായും എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കി

അതേസമയം, പല ഇടപാടുകളിലും തനിക്ക് കമ്മിഷൻ കിട്ടിയിട്ടുണ്ടെന്ന് സ്വപ്ന കോടതിയിൽ സമ്മതിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ കരാറുകാരൻ കോൺസൽ ജനറലിന് പണം നൽകിയെന്നും ഈ പണമാണ് കോൺസൽ ജനറൽ തനിക്ക് നൽകിയതെന്നും സ്വപ്ന കോടതിയിൽ വ്യക്തമാക്കി. ഇതാണ് ലോക്കറിൽ നിന്ന് കണ്ടെടുത്തതെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കളളപ്പണമല്ലെങ്കിൽ ലോക്കറിൽ സൂക്ഷിച്ചതെന്തിനായിരുന്നു എന്ന് കോടതി ചോദിക്കുകയും ചെയ്തു.

ഒ​രു​കോ​ടി​ ​ക​മ്മി​ഷ​ന്റെ​ ​വി​വ​ര​ങ്ങ​ളാ​ണ് ​സ്വ​പ്‌​ന​ ​വെ​ളി​പ്പെ​ടു​ത്തി​യ​തെ​ങ്കി​ലും​ ​അ​ത് ​നാ​ലു​കോ​ടി​ ​വ​രു​മെ​ന്നാ​ണ് ​ഇ.​ഡി​ ​പ​റ​യു​ന്ന​ത്.​ ​വ​ട​ക്കാ​ഞ്ചേ​രി​ ​പ​ദ്ധ​തി​ക്കു​ ​പു​റ​മെ​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ന്റെ​ 20​ ​കോ​ടി​യു​ടെ​ ​നി​ർ​മ്മാ​ണ​ക്ക​രാ​റും​ ​യൂ​ണി​ടെ​ക്കി​നാ​ണ്.​ ​ഇ​ങ്ങ​നെ​യാ​ണ് ​ക​മ്മി​ഷ​ൻ​ ​നാ​ലു​കോ​ടി​യാ​യ​ത്.​ 3.78​ ​കോ​ടി​യു​ടെ​ ​കോ​ഴ​യി​ട​പാ​ട് ​ന​ട​ന്ന​താ​യും​ ​ഇ​തി​ലൊ​രു​ഭാ​ഗം​ ​ദു​ബാ​യി​ൽ​ ​ദി​ർ​ഹ​മാ​യി​ ​ന​ൽ​കി​യെ​ന്നും​ ​വി​വ​ര​മു​ണ്ട്.​ ​ആ​രോ​പ​ണ​വി​ധേ​യ​നാ​യ​ ​ഒ​രു​ ​പ്ര​മു​ഖ​ന് ​പ​ണം​ ​ല​ഭി​ച്ച​താ​യും​ ​ഇ.​ഡി​ക്ക് ​വി​വ​രം​കി​ട്ടി.​ ​ദു​ബാ​യി​ൽ​ ​ന​ൽ​കി​യ​ ​പ​ണം​ ​ഹ​വാ​ലാ​മാ​ർ​ഗ​ത്തി​ൽ​ ​കേ​ര​ള​ത്തി​ലെ​ത്തി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും​ ​ഇ​ത് ​സ്വ​ർ​ണ​ക്ക​ട​ത്തി​ന് ​ഉ​പ​യോ​ഗി​ച്ചോ​യെ​ന്നും​ ​അ​ന്വേ​ഷി​ക്കും.