kaumudy-news-headlines

1. കൊവിഡ് 19 പ്രതിരോധത്തിന് ആയി പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിച്ച പണം എന്‍.ഡി.ആര്‍.എഫിലേക്ക് മാറ്റാന്‍ ആകില്ല എന്ന് സുപ്രീംകോടതി. പി.എം കെയേഴ്സ് ശേഖരിക്കുന്ന പണം തികച്ചും വ്യത്യസ്തമാണ്. അത് ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പണം ആണ് എന്നും ഈ ആവശ്യം ഉന്നയിച്ച ഹര്‍ജി തള്ളിക്കൊണ്ടും കോടതി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് ഈ പണം കൈമാറുന്നത് ആണ് ഉചിതമെന്ന് സര്‍ക്കാര്‍ കരുതുന്നത് എങ്കില്‍ അങ്ങനെ ആകാം എന്നും കോടതി നിരീക്ഷണം


2. പി.എം കെഴേസ് ഫണ്ടിന് എതിരെ ഒരു എന്‍.ജി.ഒ ആണ് ഹര്‍ജി നല്‍കിയത്. പി.എം. കെയേഴ്സ് ഫണ്ടിലെ നിലവിലുള്ളതും ഭാവിയില്‍ ഉള്ളതുമായ ഫണ്ട് ശേഖരണവും സംഭാവനകളും ഗ്രാന്റുകളും എന്‍.ഡി.ആര്‍.എഫിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പി.എം കെയേഴ്സ് ഫണ്ട് ദുരന്ത നിവാരണ നിയമത്തിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നത് ആയും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു
3 ക്രൈംബ്രാഞ്ച് കേസുകള്‍ ഏറ്റെടുക്കും മുന്‍പ് ഡി.ജി.പിയുടെ മുന്‍കൂര്‍ അനുമതി വേണം എന്ന വിവാദ ഉത്തരവ് തിരുത്താന്‍ തീരുമാനം. ഉത്തരവ് ഇറക്കിയപ്പോള്‍ സാങ്കേതിക പിഴവ് സംഭവിച്ചതായി പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം. ക്രൈംബ്രാഞ്ച് എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്യാന്‍ ഡി.ജി.പിയുടെ അനുമതി വേണ്ട. പ്രമാദമായ കേസുകളില്‍ മാത്രം ഡി.ജി.പിയുടെ അനുമതി മതി എന്നും പൊലീസ് വിശദീകരിക്കുന്നു. പിഴവ് പരിഹരിച്ച് ഡി.ജി.പിയുടെ പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും
4 ക്രൈംബ്രാഞ്ചിന്റെ അധികാരത്തിന്മേല്‍ കൈകടത്തുന്നത് ആണ് ഡി.ജി.പിയുടെ പുതിയ ഉത്തരവ് എന്ന് ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ ആണ് പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം. എന്നാല്‍ കോടതിയുടേയോ സര്‍ക്കാരിന്റേയോ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ചിന് കേസ് കൈമാറുമ്പോള്‍ ഡി.ജി.പിയുടെ മുന്‍കൂര്‍ അനുമതി വേണം എന്ന പുതിയ നിര്‍ദ്ദേത്തില്‍ വ്യക്തമായ വിശദീകരണം ഇതുവരെ വന്നിട്ടില്ല
5 കേരള പി.എസ്.സിയില്‍ പരീക്ഷാ രീതി മാറുന്നു. ഇനി മുതല്‍ സ്‌ക്രീനിംഗ് ടെസ്റ്റ് രണ്ട് ഘട്ടമായി നടത്തും. സ്‌ക്രീനിംഗ് മാര്‍ക്ക് അന്തിമ ഫലത്തെ ബാധിക്കില്ല. മികവുള്ളവര്‍ മാത്രം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്ക് ആയിരിക്കും പുതിയ പരിഷ്‌കരണം ബാധകമാവുക. പത്താംക്ലാസ്, പ്ലസ് ടു ബിരുധ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകള്‍ ആയിരിക്കും ഉണ്ടായിരിക്കുക. മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുലൃതമായ ചോദ്യങ്ങള്‍ ഉണ്ടാകും എന്നും പി.എസ്.സി ചെയര്‍മാന്‍
6 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം നല്‍കിയിട്ടുണ്ട്. പി.എസ്.സിയുടെ നിലവില്‍ നീട്ടിവച്ച പരീക്ഷകള്‍ സെപ്തംബര്‍ മുതല്‍ പുനരാംരംഭിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് ആയിരിക്കും പരീക്ഷകള്‍ നടത്തുക. കൊവിഡ് കാലത്ത് കണ്ടെയ്ന്‍മെന്റ് സോണിലോ, ക്വാറന്റീനിലോ ആയ പെര്‍മിനന്റ് സര്‍ട്ടിഫിക്കേഷനുള്ള വിദ്യാര്‍ത്ഥികളെ വെരിഫിക്കേഷനായി പി.എസ്.സി ഓഫീസിലേക്ക് വിളിച്ചു വരുത്തില്ലെന്നും വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ വഴി കണ്ട് സംസാരിക്കും എന്നും കമ്മിഷന്‍ ചെയര്‍മാന്‍.
7 മതഗ്രന്ഥങ്ങള്‍ നയതന്ത്ര പാര്‍സല്‍ ആയി എത്തിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു. രണ്ടു വര്‍ഷമായി നയതന്ത്ര പാര്‍സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല എന്ന് കസ്റ്റംസിന് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി. സുനില്‍ കുമാര്‍ മറുപടി നല്‍കി. പോസ്റ്റിലൂടെയും ഇ- മെയിലിലൂടെയും ആണ് വിശദീകരണം. മതഗ്രന്ഥങ്ങള്‍ എങ്ങനെ എത്തി എന്ന് വിശദീകരിക്കേണ്ടത് കസ്റ്റംസ് ആണ് എന്ന് മന്ത്രി കെ.ടി ജലീല്‍. മത ഗ്രന്ഥങ്ങള്‍ മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിലുണ്ട്. 31 പാക്കറ്റുകളില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിച്ചത്. ബാക്കി സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാം അന്വേഷണത്തില്‍ കണ്ടത്തെട്ടെ എന്നും മന്ത്രി
8 സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി. മലപ്പുറം, എറണാകുളം ജില്ലകളിലാണ് മരണം സംഭവിച്ചത്. തെയ്യാല സ്വദേശി ഗണേശന്‍ആണ് മലപ്പുറത്ത് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുക ആയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഗണേശന്‍ മരിച്ചത്. കോതമംഗലം സ്വദേശി തോണിക്കുന്നേല്‍ ടി.വി. മത്തായി ആണ് എറണാകുളത്ത് മരിച്ചത്. 67 വയസ് ആയിരുന്നു. കൊവിഡ് പോസിറ്റീവ് ആയി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മത്തായി. ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. സ്രവം പരിശോധനയ്ക്കായി ആലപ്പുഴ എന്‍.ഐ.വി ലാബിലേക്ക് അയച്ചു. ഇതോടെ സംസ്ഥാനത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി
9 പൂജപ്പുര ജയിലിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. കൊവിഡ് വ്യാപനം ഉണ്ടായത് പൂജപ്പുരയിലെ ജയിലില്‍ മാത്രമാണ്. പ്രായമായവര്‍ക്കും രോഗപ്രതരോധ ശേഷിയും കുറഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കിയാണ് ജയിലില്‍ പരശോധന നടത്തുന്നത്. പൊതു ശുചിമുറികളിലൂടെയും പാത്രങ്ങളിലൂടെയും ആകാം വ്യാപനം എന്നാണ് സംശയം. നിലവില്‍ പ്രായമായവരെയും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയുമാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയലേക്കും ജനറല്‍ ആശുപത്രിയലേക്കും മാറ്റുന്നത്. രോഗവ്യാപനം ജയിലിനുള്ളില്‍ നിന്ന് പിടിച്ചു നിര്‍ത്താനാണ് ജയില്‍ അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും തീവ്രശ്രമം എന്നും ഋഷിരാജ് സിംഗ് പറഞ്ഞു