india

ന്യൂഡൽഹി: അതിർത്തി തർക്കത്തിനിടെ സാമ്പത്തികരംഗത്ത് ചെെനയ്ക്കെതിരെ വൻ നീക്കത്തിനൊരുങ്ങി ഇന്ത്യ. കേന്ദ്രസർക്കാർ ഇതിനുവേണ്ട നടപടികൾ ആലോചിക്കുന്നതായാണ് സൂചന.

കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കുന്നിനായുള്ള ചെെന പഠന സഘം (സി എസ് ജി) സെെനിക നിലപാടുകളെ കുറിച്ച് തിങ്കളാഴ്ച യോഗം ചേർന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചെനീസ് സംഘം ഇപ്പോഴും ലഡാക്ക് അതി‌ർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടുകൂടിയാണ് ഇന്ത്യ സാമ്പത്തിക രംഗത്ത് ചെെനയ്ക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുന്നത്.

രാജ്യത്തെ മുതിർന്ന മന്ത്രിമാരും സെെനിക നേതാക്കളും അംഗങ്ങളായതാണ് സി എസ് ജി. ചെെനയുമായി ബന്ധപ്പെട്ടുള്ള രാജ്യത്തിന്റെ ശുപാർശകൾ പരിശോധിക്കുന്നതാണ് ഈ സംഘം. നയതന്ത്രബന്ധം സാധാരണനിലയിലേക്കാക്കണമെന്ന് ചെെന ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ലഡാക്കിലെ പ്രശ്നത്തെ കുറിച്ച് ഒരുവിട്ടുവീഴ്ചയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറച്ചുപറയുന്നു.

നിയന്ത്രണരേഖയിൽ അക്രമം നടത്തിയിട്ടും എൽ എ സിയിൽ തങ്ങളുടെ സെനികർ ധാരണയിലെത്തിയിരിക്കുന്നുവെന്നാണ് പി എൽ എ വാദം. ഇത് ഗോഗ്ര-ഹോട്ട് സ്പ്രിംഗിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ലഡാക്കിലെ 1597 കിലോമീറ്റർ എൽ‌ എ സിയിൽ ഇന്ത്യൻ സൈന്യത്തിന് ഫോർവേഡ് പൊസിഷനുകളിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതിർത്തി പ്രശ്നത്തെ കുറിച്ച് ഇന്ത്യൻ പ്രത്യേക പ്രതിനിധി ജൂലായ് അഞ്ചിന് ഇതുമായി ബന്ധപ്പെട്ട് രണ്ട് മണിക്കൂറിലധികം ചർച്ചകൾ നടത്തിയിരുന്നു.

ചെെന അതിർത്തിയിൽ നിന്ന് സെെനികരെ പിൻവലിച്ചിട്ടില്ല. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. പ്രമുഖ ചൈനീസ് ടെക്‌നോളജി കമ്പനിയായ ഹുവാവേയ്ക്കുമേൽ അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു. ചരപ്രവൃത്തി ആരോപിച്ചായിരുന്നു അമേരിക്കയുടെ വിലക്ക്. ചെെനീസ് കമ്പനികളെ ഇന്ത്യ ഭാവിയിലും അകറ്റി നി‌ർത്തുമെന്നതിൽ സംശയമില്ല എന്ന് ഉറപ്പാണ്.

അതേസമയം സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാവായ എച്ച് ഡി എഫ്‌ സി ലിമിറ്റഡില്‍ ഓഹരി വിഹിതമുയര്‍ത്തിയതിനുപിന്നാലെ ഐ സി ഐ സി ഐ ബാങ്കിലും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വന്‍തോതില്‍ നിക്ഷേപം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.