gold-

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വ‌ർദ്ധിച്ചു. 800 രൂപ വര്‍ദ്ധിച്ചാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 40,000ല്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടിരുന്നു.

ഓഗസ്‌റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്നാണ് വീണ്ടും വിലകൂടാന്‍ തുടങ്ങിയത്. ആഗോളവിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്.

സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,987.51ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. ഡോളര്‍ തളര്‍ച്ചനേരിട്ടതാണ് പെട്ടെന്നുണ്ടായ വിലവര്‍ദ്ധനവിന് പിന്നില്‍.