അശ്വതി
ഭാഗ്യാനുഭവങ്ങളുണ്ടാകും. സുഹൃത്തുക്കളെ സമയത്തിന് സഹായിക്കാൻ കഴിയാതെ വരും. കർമ്മരംഗത്ത് പുരോഗതി.
ഭരണി
വളരെ സാമർത്ഥ്യത്തോടുകൂടി എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തും. കലാകാരന്മാർക്ക് നല്ല കാലമല്ല. വരുമാനം കുറയും.
കാർത്തിക
പ്രശസ്തിയുടെയും സാമ്പത്തിക നേട്ടത്തിന്റെയും അവസരം. വ്യവസായ, കാർഷിക മേഖലയിൽ നേട്ടം. കേസുകളിൽ വിജയം.
രോഹിണി
സഹോദരങ്ങൾക്ക് പ്രതികൂലമായ കാലം. ബന്ധുക്കളിൽ നിന്നും തിക്താനുഭവങ്ങളുണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മം.
മകയിരം
ആത്മാർത്ഥതയുമുള്ള സുഹൃദ് ബന്ധം ലഭിക്കും. തൊഴിൽ അന്വേഷികൾക്ക് ജോലി ലഭിക്കാൻ പ്രയാസം നേരിടും.
തിരുവാതിര
എല്ലാ സംരംഭങ്ങളും സാമർത്ഥ്യത്തോടെ ചെയ്തു തീർക്കും. മാതാവുമായും കുടുംബാംഗങ്ങളുമായും സ്വരചേർച്ചക്കുറവുണ്ടാകും.
പുണർതം
രാഷ്ട്രീയ രംഗത്തുള്ളവർക്ക് ജനപ്രീതിയും പ്രശംസയും ഉണ്ടാകും. എല്ലാ സംരംഭങ്ങളിലും വിജയം കണ്ടെത്തും. മനോവിഷമമുണ്ടാകും.
പൂയം
പുണ്യകർമ്മങ്ങൾ ചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളുമായി സ്നേഹത്തോടെയും ഐക്യതയോടെയും കൂടി പ്രവർത്തിക്കും. ദാനധർമ്മങ്ങൾ ചെയ്യും.
ആയില്യം
ഗൃഹം, വാഹനം എന്നിവ സ്വന്തമാക്കും. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. വിവാഹക്കാര്യത്തിൽ കാലതാമസം നേരിടും.
മകം
പഠനത്തിൽ ശ്രദ്ധ കുറയും അധികചെലവുകൾ വരും. മാനസിക സന്തോഷത്തിന്റെ സമയം. സന്താന സൗഭാഗ്യമുണ്ടാകും.
പൂരം
സുഹൃത്തുക്കളാൽ ധനനഷ്ടം വരാം. ഗൃഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയം. കരാർ തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക പ്രയാസം നേരിടും.
ഉത്രം
അന്യർക്കായി കഠിനമായി പരിശ്രമിക്കും. സുഹൃത്തുക്കളാൽ പലവിധ പ്രശ്നങ്ങളും വരും. ദാമ്പത്യ ബന്ധത്തിൽ സ്വരചേർച്ചക്കുറവ്. ബാദ്ധ്യതകൾ കൂടും.
അത്തം
ബിസിനസ് ചെയ്യുന്നവർക്ക് സാമ്പത്തികമായി അനുകൂല കാലമല്ല. കുടുംബാഭിവൃദ്ധിയുണ്ടാകും. അപ്രതീക്ഷിത ഭാഗ്യലബ്ധി.
ചിത്തിര
സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. നല്ല സുഹൃദ്ബന്ധം ലഭിക്കും. വിവാഹക്കാര്യത്തിൽ കാലതാമസം നേരിടും.
ചോതി
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. കലാപരമായ കാര്യങ്ങളിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കും.
വിശാഖം
പൂർവിക സ്വത്ത് അനുഭവിക്കാനുള്ള യോഗമുണ്ടാകും. റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് പ്രതീക്ഷിച്ച ലാഭം ഉണ്ടാകില്ല.
അനിഴം
സത്കർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. മത്സര പരീക്ഷകളിൽ വിജയം. സർക്കാരിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കും.
തൃക്കേട്ട
ജീവിതത്തിൽ പൊതുവേ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ആരോഗ്യനില മെച്ചപ്പെടും. സാമ്പത്തിക നിലയിൽ ഉയർച്ചയുണ്ടാകും.
മൂലം
സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പൊതുപ്രവർത്തകർക്ക് ജനപ്രീതിയും പ്രശസ്തിയും ലഭിക്കും. എല്ലാ സംരംഭങ്ങളിലും വിജയം കണ്ടെത്തും.
പൂരാടം
മാതാപിതാക്കളോട് അനുസരണയും സ്നേഹവും പ്രകടിപ്പിക്കും. സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും.
ഉത്രാടം
ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉന്നത സ്ഥാനപ്രാപ്തിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം വന്നുചേരും.
തിരുവോണം
പഠനത്തിൽ അൽപ്പം മന്ദതയുണ്ടാകും. പൂർവികസ്വത്ത് അനുഭവയോഗ്യമാകും. സാമ്പത്തികമായി അനുകൂലമല്ല.
അവിട്ടം
ജോലി അന്വേഷിക്കുന്നവർക്ക് കാലതാമസം നേരിടും. സന്താനങ്ങളാൽ മാനസികമായ വിഷമതകളുണ്ടാവും. കേസുകളിൽ വിജയം.
ചതയം
ആരോഗ്യപരമായി കൂടുതൽ ശ്രദ്ധിക്കണം. ചില പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. പഠനത്തിൽ അതീവ ശ്രദ്ധ ചെലുത്തും.
പൂരുരുട്ടാതി
ശത്രുക്കളെ പരാജയപ്പെടുത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ കാര്യക്ഷമത പുലർത്തും. പ്രശ്നങ്ങൾ യുക്തിപരമായി പരിഹരിക്കും.
ഉത്രട്ടാതി
അപ്രതീക്ഷിതമായുണ്ടാകുന്ന ചില വിഷമതകൾ മനസിനെ ആകുലതപ്പെടുത്തും. ജീവിതത്തിലെ ചില പ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതായി വരും.
രേവതി
തൊഴിൽപരമായി ഉയർച്ചയുടെ കാലം. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വിവാഹം ആഗ്രഹിക്കുന്നവർക്ക് കാലതാമസം.