കുഞ്ഞുപിറന്ന സന്തോഷം പങ്കുവച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ. ''ഞങ്ങളുടെ മകൻ വന്നു. അവസാനിക്കാത്ത സ്നേഹത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളും ഇന്ന് മുതൽ തുടങ്ങി"" എന്നാണ് കൈലാസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.ഭാര്യ അന്നപൂർണക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പമാണ് കുറിപ്പ്. സിനിമാ താരങ്ങളും സഹപ്രവർത്തകരും ആരാധകരും കൈലാസിന് ആശംസകൾ അറിയിച്ചു. 'തീവണ്ടി"യിലെ ജീവാംശമായ് എന്ന ഗാനത്തിന് സംഗീതം ഒരുക്കിയാണ് കൈലാസ്മേനോൻ ഏറെ ശ്രദ്ധേയനായത്. ഫൈനൽസ്, ഇട്ടിമാണി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിൽ സംഗീതം സംവിധാനം നിർവഹിച്ചിട്ടുണ്ട് .2009 ലാണ് അന്നപൂർണയെ കൈലാസ് വിവാഹം ചെയ്തത്.