ഇടവിടാതെ ദേവദേവഭജനം കൊണ്ട് പാപക്കാട് എരിഞ്ഞുപോകുമാറും സംസാരഭ്രമത്തിൽ തീ പറ്റിപ്പിടിക്കത്തക്കവിധവും ഉടനെതന്നെ ആത്മാനന്ദാമൃതം പാനം ചെയ്യുന്നതിന് അല്ലയോ സുബ്രഹ്മണ്യഭഗവാൻ, എന്നെ രക്ഷിച്ചനുഗ്രഹിക്കുക.