beirut

ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടനം നിരവധി പേരെ അന്ധരാക്കിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്ഫോടനത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടവർ മാത്രം 15ലധികമുണ്ടത്രേ. ഗ്ലാസ് ചില്ല് തെറിച്ചും ലോഹക്കഷ്ണമോ മൂർച്ചയേറിയ കല്ലോ കൊണ്ട് പരിക്കേറ്റുമാണ് പലരുടെയും കാഴ്ച നഷ്ടമായിരിക്കുന്നത്. 177 പേരുടെ ജീവൻ കവർന്ന സ്ഫോടനത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്നത് 400 പേരാണ് . 50 പേർ പലവിധ ശസ്ത്രക്രിയകൾ നടത്തി . അതിനോടൊപ്പമാണ് 15 ഓളം ആളുകൾക്ക് ഭാഗികമായി കാഴ്ച നഷ്ടമായത്. ദക്ഷിണ സിറിയയിലെ മൻബിജ് നഗരത്തിലുള്ള അഞ്ചു വയസുകാരി സനയാണ് കാഴ്ച നഷ്ടമായവരിൽ ചെറിയ വ്യക്തി. സ്ഫോടനം നടക്കുമ്പോൾ ലിവിംഗ് റൂമിൽ ജനലരികിൽ ഇരിക്കുകയായിരുന്നു സന. ശബ്ദം കേട്ടയുടൻ അമ്മയെത്തി സനയെ സംരക്ഷിച്ചു പിടിച്ചെങ്കിലും മുറിയിലെ ഗ്ളാസ് ചില്ല് അപ്പോഴേക്കും സനയുടെ കാഴ്ച കവർന്നെടുത്തിരുന്നു. ഇത്തരത്തിൽ നിരവധി പേരാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. ആശുപത്രികളിൽ മികച്ച സൗകര്യം ഒരുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ലെബനൻ ആരോഗ്യകുപ്പ് അധികൃതർ പറയുന്നു.