earthquake

മനില: മദ്ധ്യ ഫിലിപ്പൈൻസ് പ്രദേശത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളുണ്ടായതായി വാർത്തകളുണ്ടെങ്കിലും ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാസ്‌ബേറ്റ് പ്രവിശ്യയിലെ തീരദേശ നഗരമായ കാറ്റെയ്ൻഗെനിലെ 5 കിലോമീറ്ററോളം പ്രദേശത്താണ് നാശനഷ്ടം.

തുടർചലനങ്ങൾ പ്രതീക്ഷിക്കുന്നതായും എന്നാൽ ഭൂചലനത്തെ തുടർന്ന് സുനാമിയുണ്ടാകാനുളള സാദ്ധ്യതയില്ലെന്നും ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വോൾക്കാനോളജി ആൻഡ് സീസ്‌മോളജി മേധാവി ഡോ.റെനാറ്റോ സോളിഡം വ്യക്തമാക്കിയിട്ടുണ്ട്.