വാഷിംഗ്ടൺ: അമേരിക്കയ്ക്ക് അനുയോജ്യനല്ലാത്ത പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപെന്ന് മുൻ പ്രഥമ വനിതയായ മിഷേൽ ഒബാമ. അതുകൊണ്ടു തന്നെ വരുന്ന തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്നും മിഷേൽ പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടി സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. തകർന്നു കിടക്കുന്ന അമേരിക്കൻ സാമ്പത്തിക വ്യവസ്ഥിതിയെ ഉണർത്തിക്കൊണ്ടുവരാൻ ജോയ്ക്ക് കഴിയും. എട്ടു വർഷം വൈസ് പ്രസിഡന്റെന്ന നിലയിൽ മികച്ച സേവനം ബൈഡൻ കാഴ്ച വച്ചിരുന്നു. കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ ബൈഡൻ മുന്നോട്ടു വച്ച നിർദ്ദേശങ്ങളൊന്നും നിലവിലെ ഭരണകൂടം മുഖവിലയ്ക്കെടുത്തില്ലെന്നും മിഷേൽ തന്റെ പ്രസംഗത്തിൽ കുറ്റപ്പെടുത്തി.