vinu-mohan

നടൻ വിനു മോഹൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ' ശരത്തേട്ടന്റെ കണക്കുപുസ്തകം'. ബാലു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഈ വർഷം അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം തുടങ്ങുക.

കൊവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയ വിനുമോഹനും ഭാര്യ വിദ്യയും ഏറെ പ്രശംസ നേടിയിരുന്നു. ലോക്ക്ഡൗൺ സമയത്ത് താര സംഘടന ' അമ്മ ' നൽകിയ മൊബൈൽ വാഹനത്തിൽ സഞ്ചരിച്ച് തെരുവിൽ ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി കുളിപ്പിച്ച് ഭക്ഷണവും പുതിയ വസ്ത്രവും നൽകിയ വിനുവിനെയും വിദ്യയെയും പ്രശംസിച്ച് നടൻ മോഹൻലാലും രംഗത്തെത്തിയിരുന്നു. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് വിനു ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം.