വാഷിംഗ്ടൺ: ഇവർക്കെന്താ മിറർ ഇമേജ് പോസ്റ്റ് ചെയ്യാൻ മാത്രമേ അറിയൂ?.. സാൽയർ ട്വിൻസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആദ്യമായി കയറുന്ന ആർക്കും ഈ സംശയം തോന്നാം. എന്നാൽ, അത് മിറർ ഇമേജല്ല, വ്യത്യസ്തരായ നാല് ആളുകളാണ്. ഐഡന്റിക്കൽ ട്വിൻസായ ബ്രിട്‌നിയും ബ്രിയാനയും ഐഡന്റിക്കൽ ട്വിൻസായ തങ്ങളുടെ ജോഷിനെയും ജെറമി സാൽയ്റേയുമാണ് വിവാഹം ചെയ്തത്. വിവാഹശേഷം നാൽവൽ സംഘം ഒന്നിച്ചാണ് സന്തോഷ നിമിഷങ്ങളെല്ലാം പങ്കിടുന്നത്. ഒരുമിച്ചുള്ള ഫോട്ടോകൾ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് ഫോളോവേഴ്സിനെ കൺഫ്യൂഷനടിപ്പിക്കാനും ഇവർ മറക്കാറില്ല. വസ്ത്രവും, ഹെയർസ്റ്റൈലും മുഖഭാവങ്ങളും എല്ലാം ഒരു പോലെയുള്ള ഫോട്ടോകളാണിത്.
ഇതിനിടെയാണ് മറ്റൊരു സന്തോഷം ഇവരുടെ ജീവിതത്തിൽ എത്തിയത് ബ്രിട്‌നിയും ബ്രിയാനയും ഒരേ സമയം തന്നെ ഗർഭിണികളുമാണ്. 'ഞങ്ങളുടെ കുട്ടികൾ കസിൻസ് മാത്രമാവില്ല, ശരിക്കും സ്വന്തം സഹോദരങ്ങൾ തന്നെയായിരിക്കും. അവരെ കാണാനായി ഞങ്ങൾ കാത്തിരിക്കുന്നു, അവർക്ക് പരസ്പരം കാണാനും.' - ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റിൽ ഇവർ പറയുന്നു. രണ്ട് സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും ഒന്നിച്ചാണ് @salyerstwins എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.