വിനുമോഹൻ നായകനാവുന്ന ശരത്തേട്ടന്റെ കണക്കുപുസ്തകം എന്ന ചിത്രം നവാഗതനായ ബാലു നാരായണൻ സംവിധാനം ചെയ്യുന്നു.ചിത്രത്തിന്റെ ടൈറ്റിൽ പോസാറ്റർ പുറത്തിറങ്ങി. കഥയും ബാലുനാരായണന്റേതാണ്. ഹെവൻ മുവീസന്റെ ബാനറിൽ ജോഷി മുരിങ്ങൂരാണ് ശരത്തേട്ടന്റെ കണക്കുപുസ്തകം നിർമിക്കുന്നത്.സ്ട്രെയ്റ്റ് ലൈൻ സിനിമാസ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നു. അതേസമയം ലോഹിതദാസിന്റെ സംവിധാനത്തിൽ എത്തിയ വിനുമോഹൻ നായകനായ ആദ്യ ചിത്രം നിവേദ്യം റിലീസായത് പതിമൂന്നുവർഷങ്ങൾക്കുമുൻപ് ഒാണത്താലത്തായിരുന്നു. കൊവിഡ് ക്കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വിനുമോഹൻ.