myg

ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും ക്യാമറയ്ക്ക് മുമ്പില്‍ എത്തിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് താടി നീട്ടി വളര്‍ത്തിയ ലാലേട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. താടികളഞ്ഞ് പുത്തന്‍ ലുക്കിലാണ് ഇപ്പോൾ ലാലേട്ടൻ എത്തിയിരിക്കുന്നത്. മൈജിയുടെ പരസ്യ ചിത്രീകരണത്തിനാണ് നടന്‍ എത്തിയത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിന് വേണ്ടിയാണ് താടിയെടുത്ത് കഥാപാത്രത്തിനാവശ്യമായ ലുക്കിലേക്ക് അദ്ദേഹം മാറിയത്. 2013 ഡിസംബറില്‍ റീലീസ് ചെയ്ത 'ദൃശ്യം' വന്‍ ഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ടു കേരളത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന വിധത്തിലാണു സിനിമ. ഇതിനു ശേഷമായിരിക്കും ഷൂട്ടിങ് നിര്‍ത്തിവച്ച മറ്റു സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.