bhima

കൊച്ചി: പവിത്ര വിവാഹ ബ്രൈഡൽ ശ്രേണിയിൽ ഭീമ ജുവൽസ് പുത്തൻ കളക്ഷനുകൾ അവതരിപ്പിച്ചു. സ്വർണത്തിലും ഡയമണ്ടിലും തീർത്ത നവീനമായ വിവാഹ ആഭരണങ്ങളുടെ പുതുപുത്തൻ ശ്രേണിക്കൊപ്പം വിവിധ സംസ്‌കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന കരവിരുതിലൊരുക്കിയ പാരമ്പര്യ വിവാഹ ആഭരണങ്ങളുടെ ഒട്ടേറെ കളക്ഷനുകളും ലഭ്യമാണ്.

ക്ളാസിക്, എലീറ്റ്, റോയൽ വെഡിംഗ് എന്നിങ്ങനെ ഉപഭോക്താക്കളുടെ അഭിരുചിക്കും ബഡ്‌ജിനും ഇണങ്ങിയ പാക്കേജുകളുണ്ട്. ഭീമ റേറ്റ് പ്രൊട്ടക്‌ഷൻ സംവിധാനം, സമ്മാനങ്ങൾ, ജുവലറി ഇൻഷ്വറൻസ് പരിരക്ഷ എന്നിവയും നേടാമെന്ന് ഭീമ ജുവൽസ് ചെയർമാൻ ബിന്ദു മാധവ് പറഞ്ഞു. 10 ശതമാനം മുതൽ വെഡിംഗ് അഡ്വാൻസ് ബുക്കിംഗുമായി ആരംഭിച്ച ഭീമ സുവർണാവസരം പ്ളാനുകൾക്ക് മികച്ച പ്രതികരണമുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടർ അഭിഷേക് ബിന്ദു മാധവ് പറഞ്ഞു.