-river-

സാൾട്ട്‌ലേക്ക് സിറ്റി : അത്താഴം ക്രമീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് നദിയിലേക്ക് തള്ളിയിട്ടു. അമേരിക്കയിലെ യൂറ്റായിലാണ് സംഭവം. ഇവിടെ പ്രോവോ നദിയുടെ തീരത്തെ റിസോർട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. സംഭവത്തിൽ 61 കാരനായ ഡഗ്ലസ് ഹരോൾഡ് എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്തു. അത്താഴത്തെ ചൊല്ലി തർക്കമുണ്ടാവുകയും ഇതിന്റെ ദേഷ്യത്തിൽ ഡഗ്ലസ് തന്നെ നദിയിൽ മുക്കിക്കൊല്ലുമെന്ന് പറഞ്ഞതായും തുടർന്ന് ബലമായി നദിക്കരയിലേക്ക് കൊണ്ടുപോയി വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും ഭാര്യ പൊലീസിന് മൊഴി നൽകി. ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ചവരെയും ഡഗ്ലസ് ഭീഷണിപ്പെടുത്തിയിരുന്നു. ഡഗ്ലസിന്റെ ഭാര്യയുടെ ഇരു കൈകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്.