ബെയ്റൂട്ട്: ലെബനൻ മുൻ പ്രധാനമന്ത്രി റഫീക്ക് ഹരീരിയുടെ വധത്തിൽ ഭീകര സംഘടനയായ ഹിസ്ബുള്ളയ്ക്ക് പങ്കില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. 2005ൽ നടന്ന ഹരീരിയുടെ കൊലപാതകം ഒരു രാഷ്ട്രീയ നീക്കമാണെന്നും അതിൽ സിറിയയ്ക്കോ ഹിസ്ബുള്ളയ്ക്കോ പങ്കുണ്ടെന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. ലെബനനിലെ പ്രമുഖ വ്യവസായി കൂടിയായിരുന്ന ഹരീരി ഉൾപ്പെടെ 21 പേർ 2005ൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് ഹിസബുള്ള പ്രവർത്തകർക്കെതിരെ കേസെടുത്തു. നിരവധി പ്രക്ഷോഭങ്ങൾക്കു ശേഷമാണ് ഹരീരി വധക്കേസ് അന്താരാഷ്ട്ര കോടതിയിലെത്തിയത്. എന്നാൽ, പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് ഹിസ്ബുള്ള തലവൻ ഹസൻ നസറള്ള അറിയിച്ചിരുന്നു. തുടർന്ന് ഇവരുടെ അസാന്നിദ്ധ്യത്തിലാണ് കോടതി കേസ് പരിഗണിച്ചത്.