secretariat

തൃശൂർ: പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്താതെ ന്യൂനപക്ഷ പ്രീണന നയത്തിലൂടെ അധികാരത്തിൽ തിരിച്ചെത്താമെന്നത് കോൺഗ്രസിന്റെ മിഥ്യാധാരണയാണെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. പിന്നാക്കക്കാരും അധഃസ്ഥിതരുമായവരെ കൈവിടുന്നവർ സാധാരണക്കാർക്കൊപ്പം അല്ലെന്നതാണ് യാഥാർത്ഥ്യം. വോട്ടുബാങ്ക് ലക്ഷ്യമിടുന്നവരാണ് ന്യൂനപക്ഷ പ്രീണനം നടത്തുന്നത്. ഇക്കാര്യം സാധാരണക്കാർ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഇക്കുറി കോൺഗ്രസിന്റെ ഈ അടവുനയം വേവില്ലെന്നും അശോകൻ പറഞ്ഞു.