dream-11

മുംബയ് : ചെെനീസ് കമ്പനി വിവോയ്ക്ക് പകരം ഫാന്റസി സ്പോർട്സ് കമ്പനി ഡ്രീം ഇലവൻ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസറാകും.വിവോയുടെ ചൈനീസ് ബന്ധം വിവാദമായ പശ്ചാത്തലത്തിലാണ് യു.എ.ഇയിൽ നടത്താനിരിക്കുന്ന ഐ.പി.എല്ലിന് പുതിയ സ്പോൺസറെത്തുന്നത്. അതേസമയം വിവോയിൽ നിന്ന് 440 കോടി രൂപയോളം സ്പോൺസർഷിപ്പ് തുകയായി ലഭിച്ചിരുന്ന ബി.സി.സി.ഐക്ക് പുതിയ കരാർ നഷ്ടമാണ്. പ്രതിവർഷം 234 കോടി വച്ച് മൂന്ന് വർഷത്തേക്കാണ് ഡ്രീം ഇലവൻ കരാർ ഒപ്പിട്ടിരിക്കുന്നത്. അടുത്ത സീസണിൽ വിവോ മടങ്ങിയെത്തുകയാണെങ്കിൽ ഡ്രീം ഇലവൻ മാറിക്കൊടുക്കേണ്ടിവരും.

ഇന്ത്യക്കാരായ രണ്ട് യുവ സംരംഭകർ ചേർന്ന് സ്റ്റാർട്ട് അപ്പായാണ് ഡ്രീം ഇലവൻ ആരംഭിച്ചത്. അതേസമയം ഈ കമ്പനിയിൽ ചൈനീസ് കമ്പനി ടെൻസെന്റ് ഹോൾഡിംഗ്സ് വൻ നിക്ഷേപം നടത്തിയിട്ടുള്ളതായി 2018ൽ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ ഇത് വിവാദമായിട്ടുണ്ട്.