amit-shah

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരവേദനയും ക്ഷീണവും കാരണമാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് എയിംസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. രണ്ടു മൂന്നു ദിവസത്തെ നിരീക്ഷത്തിനു ശേഷം ഷാ ആശുപത്രി വിടുമെന്നും അറിയുന്നു.