dance

ഭോപ്പാൽ: കൊവിഡിൽ നിന്ന് മുക്തി നേടിയ സന്തോഷത്തിൽ ആനന്ദനൃത്തമാടി ഒരു കുടുംബം. മദ്ധ്യപ്രദേശിലെ കട്നിയിലുള്ള എട്ട് പേരടങ്ങുന്ന കുടുംബമാണ് കൊവിഡിനെ ചെറുത്ത് തോൽപ്പിച്ചത്. 17 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ചയാണ് കുടുംബം കൊവിഡ് മുക്തരായത്. കട്നി കൊവിഡ് കെയർ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവരുടെ പരിശോധനാഫലം ഇന്നലെ നെ​ഗറ്റീവാകുകയായിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പ് കുടുംബത്തിലെ ചെറുപ്പക്കാരും പ്രായമായവരും വാർഡിൽ നൃത്തം വയ്ക്കുകയും ചെയ്തു. നൃത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കൊവിഡ് മുക്തരാകുമ്പോൾ ആളുകൾ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന നിരവധി വീഡിയോകൾ നേരത്തെയും പുറത്തുവന്നിട്ടുണ്ട്.