nithyananda

ചെന്നൈ: സ്വയം പ്രഖ്യാപിത വിവാദ ആൾദൈവമായ നിത്യനന്ദ കൈലാസത്തിൽ റിസർവ് ബാങ്ക് സ്ഥാപിച്ചു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് കൈലാസമെന്ന പേരിൽ നിത്യാനന്ദ രാജ്യം സ്ഥാപിച്ചത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നിത്യാനന്ദ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റിസർവ് ബാങ്ക് ഒഫ് കൈലാസ' എന്നാണ് ബാങ്കിന്റെ പേര്. പുതിയ കറൻസിയും രാജ്യത്തിന്റെ സാമ്പത്തികനയവും ഗണേശ ചതുർത്ഥി ദിനത്തിൽ പ്രഖ്യാപിക്കുമെന്നാണ് നിത്യാനന്ദ പറയുന്നത്. നിത്യാനന്ദയുടെ ഫോട്ടോ വച്ചാണ് കറൻസി ഇറക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതിനായി നിയമനടപടികൾ പൂർത്തിയാക്കിയെന്നാണ് ഇയാൾ പറയുന്നത്. വത്തിക്കാൻ ബാങ്കിന്റെ രീതിയിലായിരിക്കും കൈലസം റിസർവ് ബാങ്കിന്റെ പ്രവർത്തനം എന്നാണ് റിപ്പോർട്ട്. കറൻസിയുടെ സ്വഭാവവും പേരുമെല്ലാം 22ന് പ്രഖ്യാപിക്കും. നേരത്തെ ഇക്വഡോറിലെ ഒരു ദ്വീപിലാണ് തന്റെ രാജ്യമെന്ന് നിത്യനന്ദ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം ഇക്വഡോർ നിഷേധിച്ചു. പിന്നീട്, ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്ക് രാജ്യം മാറ്റിയെന്ന് നിത്യാനന്ദ അറിയിച്ചു.