ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ബംഗളൂരുവിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിലെ ഒഫ്താൽമോളജിസ്റ്റ് അബ്ദുർ റഹ്മാൻ (28) ആണ് പിടിയിലായത്.
ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ നടത്താൻ ഇയാൾ സിറിയൻ ഭീകരരുമായി ഗൂഢാലോചന നടത്തിയെന്നാണ് എൻ.ഐ.എ പറയുന്നത്. ഭീകര പ്രവർത്തനങ്ങൾക്കിടെ പരിക്കേൽക്കുന്ന ഐ.എസുകാർക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ഭീകരർക്ക് ആയുധങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.