കാമറയ്ക്കു മുന്നിൽ മോഹൻലാൽ എന്നത് മലയാളത്തിന്റെ ഏകവിസ്മയമാണ്. നമുക്ക് കാമറയാകട്ടെ, കാഴ്ചയുടെ പ്രണയങ്ങളിലേക്ക് തുറന്നിരിക്കുന്ന കാമുകഹൃദയവും! ആദ്യ കാമറ പിറന്ന നിമിഷം മുതൽ അത് ലോക ചരിത്രത്തിന് ദൃക്സാക്ഷിയാണ്.
ആഘോഷങ്ങൾ മുതൽ ദുരന്തങ്ങൾ വരെ, ആവേശനിമിഷങ്ങൾ മുതൽ സ്വകാര്യതയുടെ സ്പന്ദനങ്ങൾ വരെ...
തലമുറകൾ ചരിത്രം വായിക്കുന്നതു പോലും കാമറകൾ പകർത്തിയ ചിത്രങ്ങളിലൂടെയാണ്. ഒപ്പം, കാമറ തന്നെ ഒരു ചരിത്രവുമാകുന്നു. ഭൂമുഖത്തെ എല്ലാ കാമറകൾക്കുമായി ഈ ദിനം.
ലോക ഫോട്ടോഗ്രഫി ദിനം.
വേൾഡ് ഫോട്ടോഗ്രഫി ഡേ
ഡഗ്വേറേടൈപ്പ് -1836ൽ ലൂയിസ് ഡഗ്വേറെ ആണ് ആദ്യ കാമറ വികസിപ്പിക്കുന്നത്. സിൽവർ കൂപ്പർ പ്ലേറ്റിൽ നിർമിച്ച ഇവ കൈപാടുകൾ കൊണ്ടാൽ പോലും ചിത്രത്തിന്റെ നിറം മാറുന്നതിനാൽ ഗ്ളാസ്സ് കെയ്സുകൾ വച്ച് സംരക്ഷിക്കും.
ലാർജ് ഫോർമാറ്റ് - 1860. ഇന്നും പല പഴയകാല സിനിമകളിലും ഇത് കാണാം.
കൊടാക് - 1888.ജോർജ് ഈസ്റ്റ്മാൻ ആണ് ഇത് വികസിപ്പിച്ചെടുത്തത്.ഫിക്സ്ഡ് ഫോക്കസ് ലെൻസോട് കൂടിയ ഒറ്റ ക്ളിക്കിൽ ആർക്കും പ്രവർത്തിപ്പിക്കാവുന്ന കൊടാക് ഫോട്ടോഗ്രഫിയുടെ സാധ്യത വർദ്ധിപ്പിച്ചു.
35എം.എം -1925. സാധാരണ ജനങ്ങൾക്കും വാങ്ങാനാവുമായിരുന്ന ഇത് 'ലെയിറ്റ്സ് കാമറ' ആണ് വികസിപ്പച്ചത്. ഇന്ന് കാണുന്ന കാമറകളുടെ ആദ്യമോഡൽ ആയിരുന്നു ഇത്.
മീഡിയം ഫോർമാറ്റ് - 1930 മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങളുടെ ആവശ്യകത ആയിരുന്നു ഈ കാമറ വികസിപ്പിക്കാൻ കാരണം. ഇതിന് സാധാരണക്കാർക് വാങ്ങാനാകുമായിരുന്ന വില ആയിരുന്നില്ല.
പോളറോയ്ഡ് - 1948- എടുത്ത ഉടൻതന്നെ ഫോട്ടോ ലഭിക്കുന്ന കാമറ. ക്വാളിറ്രി മികച്ചതായിരുന്നില്ലെങ്കിലും വലിയ സ്വീകാര്യത ലഭിച്ചു.
ഡിജിറ്റൽ - 1975 - 23 സെക്കൻഡിൽ ഫോട്ടോ എടുക്കാവുന്ന ഫിലിം ആവശ്യമില്ലാത്ത ആദ്യകാമറ.
കോംപാക്ട് ഡിജിറ്റൽ - 1995 എടുത്ത ഫോട്ടോകൾ അപ്പോൾ തന്നെ കാമറയിലെ എൽ.സി.ഡിയിൽ കാണാം.
ഡി.എസ്.എൽ.ആർ- 1999 നിക്കോൺ 1 ആയിരുന്നു ആദ്യ ഡി.എസ്.എൽ.ആർ കാമറ. പ്രൊഫഷണൽ ഫോട്ടോഗ്രഫിക്ക് ഇത് വ്യാപകമായി ഉപയോഗിച്ച് വരുന്നു.
മീഡിയം ഡിജിറ്റൽ ഫോർമാറ്റ് -2012 50 മെഗാ പിക്സൽ സെൻസർ. ലാർജ് ഫോർമാറ്റ് ഫോട്ടോഗ്രഫിയ്ക്ക് ഉപയോഗിക്കുന്നു.