ചെന്നൈ: കൊവിഡ് ബാധിച്ച് ചെന്നൈയിലെ അരുമ്പാക്കം എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിന്നണിഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വീണ്ടും മോശമായി.ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് മകൻ എസ്.പി. ചരൺ അറിയിച്ചിരിക്കുന്നത്. ഡോക്ടർമാർ ഗുരുതരമാണെന്നു പറയുന്നുണ്ടെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചരൺ വ്യക്തമാക്കി. ആഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തത്.