
ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിൽ പത്തുവർഷം തടവുശിക്ഷ അനുഭവിക്കുന്ന അതുൽ സേംഗറിന് കാൻസർ. പ്രസ്തുത കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സേംഗറുടെ സഹോദരനാണ് അതുൽ.
അതുലിന് വായ്ക്കുള്ളിൽ കാൻസറാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ചികിത്സയ്ക്കായി പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി പരിഗണിച്ച ഡൽഹി ഹൈക്കടതി അയാൾക്ക് മതിയായ ചികിത്സ നൽകാൻ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകി. അതുൽ വൻ സ്വാധീനമുള്ള വ്യക്തി ആയതിനാൽ അയാൾക്ക് കസ്‌റ്റോഡിയൽ പരോൾ മാത്രമെ അനുവദിക്കാവൂ എന്ന സി.ബി.ഐ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.