വർക്കല : ഇന്ത്യയുടെ 74 മത് സ്വാതന്ത്ര്യ ദിനം വർക്കല റോട്ടറി ക്ലബ് വിവിധ പരിപാടികളോടെ ആഘോഷിച്ചു . രാവിലെ 9മണിക്ക് നടന്ന പതാക ഉയർത്തൽ ചടങ്ങിന് ശേഷം കോവിഡ് പ്രോട്ടോകോൾ പ്രാകാരം നടന്ന സമ്മേളത്തിൽ ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ അഡ്വ ജി കൃഷ്ണകുമാർ സ്വാതന്ത്യദിന സന്ദേശം അറിയിച്ചു . പ്രോഫ . എൻ മുരളീധരൻ, ഡോ: ജി ഗണേഷ്ബാബു ,ട്രെഷറർ വി ശശികുമാർ, ജോയിന്റ് സെക്രട്ടറി പ്രേംദാസ് എന്നിവർ സ്വാതന്ത്യ ദിന ആശംസകൾ അറിയിച്ചു .കോവിഡ് -19 നെ പ്രതിരോധിക്കുക , സ്വയം പര്യാപ്തമായ ഇന്ത്യ എന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് ഭാഗമായി നടത്തിയ മോട്ടോർ റാലി ക്ലബിൽ നിന്നാരംഭിച്ചു വർക്കല മൈതാനം വഴി റെയിൽവേ സ്‌റ്റേഷൻ ചുറ്റി പുത്തൻ ചന്ത വഴി കെടാവിളാകം നാലുമുക്ക് ലൂടെ തിരിച്ചു ക്ലബ്ബിൽ അവസാനിച്ചു . ഫോട്ടോ കോവിഡ് -19 പ്രധിരോധം ,സ്വയം പര്യാപ്തമായ ഇന്ത്യ എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യ ദിനത്തിൽ വർക്കല റോട്ടറി ക്ലബ് നടത്തിയ മോട്ടോർ റാലി .