uae-consulate

തിരുവനന്തപുരം: കോൺസുലേറ്റിലേക്ക് വരുന്ന നയതന്ത്ര പാഴ്സലുകളിൽ മതഗ്രന്ഥങ്ങൾ അയയ്ക്കാറില്ലെന്ന് യു.എ.ഇ വ്യക്തമാക്കുകയും അത്തരം ഗ്രന്ഥങ്ങൾക്ക് ഡ്യൂട്ടി ഇളവ് ലഭിക്കില്ലെന്ന വിവരം പുറത്തുവരുകയും ചെയ്തതോടെ സ്വപ്നയും സംഘവും നടത്തിയ കള്ളക്കടത്തിലെ കാണാമറയത്തെ ബന്ധങ്ങൾ തേടുകയാണ് അന്വേഷണ സംഘങ്ങൾ.

കോൺസുലേറ്റിലേക്കുള്ള 20ലക്ഷംവരെ വിലയുള്ള പാഴ്സലുകൾക്ക് ഡ്യൂട്ടിയിളവ് നൽകാൻ സംസ്ഥാനത്തെ പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതി ആവശ്യമാണ്. എന്നാൽ,മതഗ്രന്ഥങ്ങൾ ഇത്തരത്തിൽ കൊണ്ടുവരാനോ നികുതി ഇളവ് അനുവദിക്കാനോ പാടില്ല.

മാർച്ചിൽ വന്ന 4479കിലോ പാഴ്സലിന്റെ വിലയായി 8.95ലക്ഷം രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. ക്ലിയറിംഗ്ചാർജ് മാത്രം നൽകിയാണ് സരിത്തും സംഘവും

കാർഗോ കൈപ്പറ്റിയത്. യു.എ.ഇയിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ട് പ്രകാരമാണ് മതഗ്രന്ഥം അയയ്ക്കുന്നതെന്നും രേഖപ്പെടുത്തിയിരുന്നു.