സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ശിവശങ്കറിനെ തളളി മന്ത്രി എം.എം.മണി. കുഴപ്പംകാണിക്കുന്ന ഉദ്യോഗസ്ഥർ ആരായാലും സർവീസിൽ കാണില്ലെന്നതാണ് സർക്കാർ നയമെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി എം.എം.മണി. സ്വർണക്കടത്തു കേസുമായി ശിവശങ്കറിനുളള ബന്ധം സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് മണി ഇത് സംബന്ധിച്ച് പ്രതികരണവുമായി എത്തിയത്. സർക്കാർ നയം നടപ്പാക്കേണ്ട ഉത്തരവാദിത്ത്വമാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതല. കേന്ദ്ര സർവീസിന്റെ ഭാഗമായുള്ള ഇത്തരം ഉദ്യോഗസ്ഥർ എന്തെങ്കിലും പിശക് കാണിച്ചാൽ അവർക്കെതിരെ നിയമാനുസൃതമായി നടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിൻപ്രകാരം ശിവശങ്കറിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനെടുക്കാൻ കഴിയുന്ന നടപടി കൃത്യസമയത്തുതന്നെ എടുത്തിട്ടുണ്ടെന്നും എം.എം.മണി പറഞ്ഞു.
ഇപ്പോൾ ചിലർ ശിവശങ്കർ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ സർക്കാരിനെ അടിക്കാനുള്ള വടിയായി കാണുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. ശിവശങ്കറിന്റെ ചെയ്തികൾക്ക് എങ്ങിനെയാണ് സർക്കാർ ഉത്തരവാദിയാകുന്നതെന്നും ഏതെങ്കിലും ഒരുദ്യോഗസ്ഥൻ നിലവിട്ട് പ്രവർത്തിച്ചാൽ അതിൽ തീരുന്നതല്ല സർക്കാരിന്റെ ഖ്യാതിയും മികവുമെന്നും എം.എം.മണി കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എം.മണി ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇപ്പോൾ ചിലർക്ക് ശിവശങ്കർ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സർക്കാരിനെ അടിക്കാനുള്ള വടി. സർക്കാർ നയം നടപ്പാക്കേണ്ട ഉത്തരവാദിത്തമാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതല. കേന്ദ്ര സർവീസിന്റെ ഭാഗമായുള്ള ഇത്തരം ഉദ്യോഗസ്ഥർ എന്തെങ്കിലും പിശക് കാണിച്ചാൽ അവർക്കെതിരെ കൃത്യമായി നിയമാനുസൃതം നടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിൻപ്രകാരം ശിവശങ്കറിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനെടുക്കാൻ കഴിയുന്ന നടപടി കൃത്യസമയത്തുതന്നെ എടുത്തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ചെയ്തികൾക്ക് എങ്ങിനെയാണ് സർക്കാർ ഉത്തരവാദിയാകുന്നത്.
ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ഏതെങ്കിലും ഒരുദ്യോഗസ്ഥൻ നിലവിട്ട് പ്രവർത്തിച്ചാൽ അതിൽ തീരേണ്ടതല്ല സർക്കാരിന്റെ ഖ്യാതിയും മികവും.കുഴപ്പംകാണിക്കുന്നവർ ആരായാലും ആ സ്ഥാനത്ത് കാണില്ലെന്നു മാത്രമല്ല അതിന്റെ സ്വഭാവമനുസരിച്ച് സർവീസിലേ കാണില്ല എന്നതാണ് സർക്കാർ നയം.
ഇപ്പോൾ ചിലർക്ക് ശിവശങ്കർ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സർക്കാരിനെ അടിക്കാനുള്ള വടി. സർക്കാർ നയം നടപ്പാക്കേണ്ട...
Posted by MM Mani on Tuesday, 18 August 2020