വാഷിംഗ്ടൺ: മുകേഷ് അംബാനിയെ മറികടന്ന് ടെസ്ല സി.ഇ.ഒ ഇലോൺ മസ്‌ക് ലോക സമ്പന്നരിൽ നാലാമനായി. ബ്ലൂംബർഗിന്റെ കോടീശ്വര പട്ടിക പ്രകാരം 84.8 ബില്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി.
17ന് ടെസ്ലയുടെ ഓഹരി വില 11ശതമാനം ഉയർന്നതോടെയാണ് അദ്ദേഹം നാലാമതെത്തിയത്. ആഗസ്റ്റ് എട്ടിലെ ആസ്തി പ്രകാരം നാലാമതായിരുന്ന മുകേഷ് അംബാനി ആറാമതായി. 78.8 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി.
ഒരു വർഷത്തിനിടെ ടെസ്ലയുടെ ഓഹരിവിലയിൽ 500 ശതമാനത്തോളമാണ് കുതിപ്പുണ്ടായത്. ഈ വർഷംമാത്രം വില 339ശതമാനം ഉയർന്നു. ആമസോണിന്റെ ജെഫ് ബെസോസാണ് ലോക കോടീശ്വരപട്ടികയിൽ ഒന്നാമന്‍. ബിൽഗേറ്റ്‌സും സക്കര്‍ബര്‍ഗുമാണ് രണ്ടും മൂന്നും സ്ഥാനക്കാർ.