തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ 'ഇടതുപക്ഷ വിരുദ്ധരായ ബുദ്ധിജീവികളെ' കണക്കിന് പ്രഹരിച്ച് നടൻ ഹരീഷ് പേരടി. പിണറായി വിജയൻ സർക്കാറിന്റെ കൈയ്യിൽ നിന്ന് നിങ്ങൾക്ക് വല്ലതും കിട്ടാൻ ബാക്കിയുണ്ടെങ്കിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധരായ സാംസ്കാരിക ബുദ്ധിജീവികളെ സമീപിച്ചാൽ മതിയെന്നും അവർ എഫ്.ബിയിലൂടെ പോസ്റ്റിട്ട് ആവശ്യമുള്ളത് വാങ്ങിത്തരുമെന്നുമായിരുന്നു ഹരീഷിന്റെ പരിഹാസം. പ്രളയകാലത്തും നോട്ടുനിരോധന കാലത്തും ഇത്തരക്കാരുടെ പേനയുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നുവെന്നും അവർക്ക് അന്ന് 'അൽഷിമേഴ്‌സ്' ബാധിച്ചിരുന്നുവെന്നും ഹരീഷ് പരിഹസിക്കുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
'പിണറായി വിജയൻ സർക്കാറിന്റെ കൈയ്യിൽ നിന്ന് നിങ്ങൾക്ക് വല്ലതും കിട്ടാൻ ബാക്കിയുണ്ടെങ്കിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധരായ സാംസ്കാരിക ബുദ്ധിജീവികളെ സമീപിച്ചാൽ മതി..അവർ Fbയിൽ പോസ്റ്റിട്ട് വാങ്ങിതരും...ഒരു പ്രളയകാലത്ത് കേരളത്തിനുള്ള അറേബ്യൻ നാടുകളുടെ സഹായം തടഞ്ഞപ്പോൾ ഇവരുടെ പേനക്ക് സ്വയമുന്താൻ കേരളത്തിൽ മഷി നിരോധിച്ച കാലമായിരുന്നല്ലോ ..സ്വന്തം നാട്ടിലെത്താൻ കീലോമീറ്ററുകളോളം നടന്ന മനുഷ്യർ തെരുവുകളിൽ മരിച്ച് വീണപ്പോൾ നോട്ട് നിരോധനത്തെ പോലും ന്യായികരിച്ച ഇവർക്ക് അന്ന് അൾഷ്യമേഴ്സിന്റെ തുടക്കമായിരുന്നു.
രോഗം ആരുടെയും കുറ്റമല്ല...അതുകൊണ്ട് രോഗികളെ നമ്മൾ കുറ്റം പറയാൻ പാടില്ല...അതി ഭീകരമായ തൊഴിലാളി സ്നേഹം സുക്ഷിക്കുന്ന ഇവരുടെയൊക്കെ കൂടെ കുറച്ച് കാലം നടക്കാൻ ഭാഗ്യം കിട്ടിയതുകൊണ്ട് ഇവരുടെയൊക്കെ തൊഴിലാളി,ജാതി,മത രാപ്പനികൾ നന്നായിട്ടറിയാം..."നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകവും കണ്ടിട്ടുണ്ട്.
ഉത്തേരേന്ത്യയിൽ ജനപ്രധിനിധികളെ വിലക്ക് വാങ്ങുന്നതുപോലെ സാംസകാരിക കേരളത്തെ പിടിക്കാൻ ഇടതുപക്ഷ സാസ്കാരികയിടത്തിൽ ഇപ്പോഴും സ്ഥാനമുള്ള ഇത്തരം കപട ബുദ്ധിജീവികളെ വിലക്ക് വാങ്ങുന്നതാണ് നല്ലത് എന്ന് ഒരു ഫാസിസ്റ്റ് കൂട്ടം ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല...കാരണം ഇവരൊക്കെ ഇപ്പോഴും പുരോഗമന സംഘടനകൾ സംഘടിപ്പിക്കുന്ന സാഹിത്യ, നാടക, സിനിമാ ചർച്ചകളിൽ ഇടമുള്ളവരാണ്...ഇത് തിരഞ്ഞെടുപ്പ് കാലത്തിനുമുമ്പുള്ള ജീപ്പ് അനൗൺസമെന്റല്ലാ ..GST അടക്കാത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ കച്ചവടമാണ്...'