little-girl

മാനസികമായി സമ്മർദ്ദത്തിലാകുമ്പോൾ നമ്മുടെ മനസ് പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് അൽപസമയം ഇരിക്കാൻ ആഗ്രഹിക്കാറില്ലേ...ആശുപത്രി കിടക്കകളിൽ നിന്ന് പ്രകൃതിയുടെ കാഴ്ചകൾ ലഭിക്കുന്നവർ പെട്ടെന്ന് സുഖം പ്രാപിക്കുന്നതായി പറയപ്പെടുന്നു. ഇതിന് കാരണം മറ്റൊന്നുമല്ല. മനുഷ്യൻ പ്രകൃതിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. പച്ചപ്പിലൂടെ നടത്തമോ ഗാർഡനിങോ പൂന്തോട്ടത്തിലിരുന്ന് പുസ്‌തക വായനയോ എന്തുമായിക്കൊള്ളട്ടെ, മനസിനെ ശാന്തമാക്കാനും സന്തോഷവും ഉന്മേഷവും നൽകാനും ഇത് സഹായിക്കും.

പച്ചനിറം ശാന്തത,ആരോഗ്യം,ഭാഗ്യം എന്നിവയെ ആണ് സൂചിപ്പിക്കുന്നത്. പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളിൽ സമയം ചെലവഴിക്കുന്നത് സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷനേടാനും മാനസിക ആരോഗ്യത്തിനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾ ശാരീരികവും മാനസികവുമായി ആരോഗ്യമുള്ളവരും അമിതവണ്ണം,ആസ്ത്മ, ഉത്കണ്ഠ,വിഷാദം തുടങ്ങിയ രോഗസാദ്ധ്യത കുറഞ്ഞവരുമായിരിക്കും. പ്രക‌ൃതിയുമായി അടുത്ത ബന്ധമുള്ളവർ നിരാശ,കോപം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കുന്നതിലും മുന്നിലായിരിക്കും.