ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ഭർത്താവ് അനിലിനെ കോടതി റിമാന്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ചികിത്സയിൽ കഴിയുന്ന ശ്രീജയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം പഞ്ചായത്ത് യോഗം കഴിഞ്ഞ് ശ്രീജ മടങ്ങി വീട്ടിലെത്തിയപ്പോൾ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ശ്രീജയുടെ മുഖത്തും കഴുത്തിലുമാണ് ആസിഡ് വീണത്. സംഭവത്തിന് ശേഷം ശ്രീജ തന്നെയാണ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചത്.ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.