film

സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ ചിത്രത്തിലെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് ആണ് ടീസർ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് സിനിമയില്‍ നായികയായി എത്തുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത് ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രണയത്തിനും കുടുംബബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാനരചന നിർവഹിച്ചിരിക്കുന്നത് മനുമഞ്ജിത്താണ്.

സിദ്ധിഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.