cancer

ന്യൂഡൽഹി: കൊവിഡിന്റെ ഭീതി വിട്ടൊഴിയും മുമ്പുതന്നെ രാജ്യത്ത് ക്യാൻസർരോഗം കൂടുതൽ പിടിമുറുക്കുമെന്ന് ഐ സി എം ആർ റിപ്പോർട്ട്. അടുത്ത അഞ്ചുവർഷത്തിനുളളിൽ രാജ്യത്തെ ക്യാൻസർരോഗികളുടെ എണ്ണം 12 ശതമാനത്തോളം വർദ്ധിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ 1.5 ദശലക്ഷം ആൾക്കാർക്ക് രോഗം ബാധിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ഇപ്പോഴുളളതുപോലെ പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടുളള ക്യാൻസറായിരിക്കും കൂടുതലുണ്ടാവുക എന്നാണ് കരുതുന്നത്. ഇതിനൊപ്പം തല, ആമാശയം സ്തനങ്ങൾ, എന്നിവയെ ബാധിക്കുന്ന ക്യാൻസറുകളുടെ എണ്ണവും കൂടും.

2020ൽ രാജ്യത്ത് മൊത്തം ക്യാൻസർ രോഗികളിൽ 27.1 ശതമാനത്തിനും പുകയിലയുടെ ഉപയോഗം മൂലം രോഗംബാധിച്ചവരാണ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലുളളവരാണ് ഇതിൽ കൂടുതലും. അന്നനാളത്തിലെയും സ്തനങ്ങളിലും ക്യാൻസറുകളാണ് താെട്ടടുത്ത സ്ഥാനങ്ങളിലുളളത്. പുരുഷന്മാരിൽ ശ്വാസകോശം, വായ, അനന്നാളം എന്നിവിടങ്ങളിലാണ് ക്യാൻസറുകൾ കൂടുതലായി കണ്ടുവരുന്നത്. എന്നാൽ സ്ത്രീകളിൽ സ്താനാർബുദവും ഗർഭാശയാർബുദവുമാണ് ഏറെയും.

ഇന്ത്യയി​ൽ ഏറ്റവും കൂടുതൽ ക്യാൻസർരോഗി​കളുളളത് കേരളത്തി​ലും മി​സോറാമി​ലുമാണെന്ന് നേരത്തേ റി​പ്പോർട്ടുകളുണ്ടായി​രുന്നു. പുകയി​ല, മദ്യം എന്നി​വയുടെ ഉപയോഗം, അശാസ്ത്രീയമായ ഭക്ഷണക്രമം, മാറി​യ ജീവി​ത ശൈലി​ എന്നി​വയാണ് രോഗവ്യാപനം കൂടാൻ കാരണമെന്നാണ് വി​ദഗ്ധർ ചൂണ്ടി​ക്കാണി​ക്കുന്നത്. തുടക്കത്തി​ലേ കണ്ടെത്തിയാൽ ചി​കി​ത്സയി​ലൂടെ രോഗം പൂർണമായും മാറ്റാം. എന്നാൽ പലപ്പോഴും ഗുരുതരമാകുമ്പോൾ മാത്രമാണ് തി​രി​ച്ചറി​യുന്നത്. നി​ശ്ചി​ത ഇടവേളകളി​ലുളള പരി​ശോധനയാണ് ഈ പ്രശ്നം ഒഴി​വാക്കാൻ ഏറ്റവും നല്ല മാർഗമെന്നാണ് ഡോക്ടർമാരുടെ അഭി​പ്രായം.