ന്യൂഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് ലോകത്ത് മൂന്നാമത്. കൊവിഡ് വ്യാപനം മൂലം വർദ്ധിച്ചുവരുന്ന 'പോപ്പുലിസ്റ്റ് പോളിറ്റിക്‌സ്' സമ്പദ്‌വ്യവസ്ഥയെ അപകടകരമാം വിധത്തിൽ സ്വാധീനിക്കുമെന്ന് ജെ.പി മോർഗൻ ചേസ് ആൻഡ് കമ്പനി വ്യക്തമാക്കുന്നു.
'വർദ്ധിച്ചുവരുന്ന പോപ്പുലിസം വിപണിയുടെ മൂല്യത്തെ ബാധിച്ചേക്കാം.'സിംഗപ്പൂരിലെ ജെയിംസ് ആർ. സള്ളിവന്റെ നേതൃത്വത്തിലുള്ള വിശകലന വിദഗ്ദ്ധർ ഒരു കുറിപ്പിൽ എഴുതി. നിക്ഷേപകരോട് പോപ്പുലിസം ന്യായമായ ആശങ്കയാണെന്നാണ് വിദഗ്ദ്ധർക്ക് പറയാനുള്ളത്.
പകർച്ച വ്യാധിയ്‌ക്കെതിരെയുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ പോരാട്ടത്തിലാണ് ഇന്ത്യ. അതേസമയം വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളഞ്ഞതിനുശേഷവും ബിസിനസ് പ്രവർത്തനങ്ങളിലെ തിരിച്ചുവരവ് വളരെ മന്ദമാണ്. താഴ്ന്ന, ഇടത്തരം വരുമാനക്കാർക്ക് ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം ഈ പ്രവണതയെ കൂടുതൽ വഷളാക്കുമെന്ന് വിശകലന വിദഗ്ദ്ധർ കുറിപ്പിൽ പറയുന്നു. പോപ്പുലിസ്റ്റ് പോളിസികളുടെ അപകടസാദ്ധ്യത കൂടുതലുള്ള മറ്റ് ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിൽ തായ്‌ലൻഡും ഫിലിപ്പൈൻസും ഉൾപ്പെടുന്നുവെന്ന് ഉറപ്പാണ്.