സണ്ണി വെയ്നും ഗൗരി കിഷനും പ്രധാന വേഷത്തിൽ എത്തുന്ന 'അനുഗ്രഹീതൻ ആന്റണി"യുടെ ടീസർ പുറത്ത്.നവാഗതനായ പ്രിൻസ് ജോയ് യാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്.സണ്ണി വെയ്ന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ടീസർ റിലീസ്.പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീൻ.ടി.മണിലാൽ ആണ്. ലക്ഷ്യ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിക്കുന്നത്. സംഗീതം അരുൺ മുരളീധർ. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.