കൊച്ചി: ചെക്ക്കേസിൽ നടൻ റിസബാവയ്ക്ക് അറസ്റ്റുവാറണ്ട്. എളമക്കര സ്വദേശി സാദിഖിന്റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. റിസബാവ സാദിഖിന്റെ പക്കൽനിന്ന് 11ലക്ഷം രൂപ കടംവാങ്ങിയിരുന്നു. തുകയ്ക്ക് പകരംനൽകിയ ചെക്ക് മടങ്ങിയതോടെ സാദിഖ് കോടതിയെ സമീപിച്ചു. പണം തിരികെ നൽകാൻ കോടതി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചു. ഇതിനിടെ പണമടയ്ക്കാനാേ കോടതിയിൽ കീഴടങ്ങാനോ റിസബാവ തയ്യാറായില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.